ഗ്രന്ഥാലയം ഉദ്ഘാടനം

ഇരിട്ടി: ആത്മാഭിമാനത്തോടെ ജീവിക്കാൻ മനുഷ്യർ നടത്തിയ എണ്ണമില്ലാത്ത സമരങ്ങളിലൊന്ന് ഭാഷക്കുവേണ്ടിയുള്ള സമരമാണെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ നവീകരിച്ച ഗ്രന്ഥാലയവും 71ാം വാർഷികാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത്ത് കമൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ സർവിസിൽനിന്ന് വിരമിച്ചവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉന്നത വിജയികളെ ആദരിച്ചു. പായത്തെ പത്രവിതരണക്കാരെ എം. സുമേഷ് ആദരിച്ചു. വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പായം അംഗൻവാടി കലോത്സവം ഗ്രാമപഞ്ചായത്ത് അംഗം പി. പങ്കജാക്ഷി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം. മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം. പവിത്രൻ, കെ. അശോകൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.