ഇടതു സർക്കാറി​‍െൻറ അഴിമതികൾ പുറത്തുകൊണ്ടുവരും - രമേശ് ചെന്നിത്തല

പഴയങ്ങാടി: അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും പിണറായിയുടെ സർക്കാർ നടത്തിയ മുഴുവൻ അഴിമതികളും പുറത്തുകൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല. ‌ഐശ്വര്യ കേരള യാത്രക്ക് പഴയങ്ങാടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ഭരണകാലത്ത് പിൻവാതിൽ നിയമനമുണ്ടാവില്ല. കേരളത്തിൽ വർഗീയത ആളിക്കത്തിച്ച് വീണ്ടും അധികാരത്തിൽ എത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇത് കേരളത്തിൽ വിലപ്പോവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പി.പി. കരുണാകരൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു.
അനൂപ് ജേക്കബ്, ഡോ. എം.കെ. മുനീർ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഫ്രാൻസിസ് ജോർജ്, വി.കെ. അബ്​ദുൽ ഖാദർ മൗലവി, അബ്​ദുൽ കരീം ചേലേരി, സതീശൻ പാച്ചേനി, എസ്​.കെ.പി. സക്കരിയ തുടങ്ങിയവർ സംബന്ധിച്ചു. ‌
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.