ഒന്നര മാസത്തെ പെൻഷൻ കോവിഡ് ഫണ്ടിലേക്ക്

ഒന്നര മാസത്തെ പെൻഷൻ കോവിഡ് ഫണ്ടിലേക്ക്ഇരിക്കൂർ: റിട്ട. പ്രിൻസിപ്പൽ ഒരു മാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കും അര മാസത്തെ പെൻഷൻ വാക്സിൻ ചലഞ്ചിലേക്കും നൽകി മാതൃകയായി. ആറന്മുള ഗവ.വൊക്കേഷനൽ ഹയർ. സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ ഇ.കെ. ശ്രീധരനാണ് ഒന്നര മാസത്തെ പെൻഷൻ തുക ട്രഷറി മുഖാന്തരം കൈമാറിയത്. ചെറുവത്തൂർ, കല്യാട്, ശ്രീകണ്ഠപുരം, ഇരിക്കൂർ, മുണ്ടേരി എന്നീ സ്കൂളുകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010ൽ വിരമിച്ചു. ഊരത്തൂർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ പട്ടാന്നൂർ കൊളപ്പയിലാണ് താമസം. റിട്ട. അധ്യാപിക പി.കെ. ലളിതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.