കണ്ണൂർ: വിദ്യാഭ്യാസമേഖലയിലെ ഭരണകൂട വിവേചനത്തിനെതിരെ 'മലബാർ അവകാശ വിദ്യാഭ്യാസ സമരം' എന്ന മുദ്രാവാക്യം ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല കമ്മിറ്റി കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി ഡി.ഇ.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി.ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, ഡിജിറ്റൽ ഡിവൈഡ് ഉടൻ പരിഹരിക്കുക, അധ്യാപക ഒഴിവുകൾ നികത്തുക, സർക്കാർ പുതിയ ഹയർ സെക്കൻഡറി സ്കൂളുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.
കണ്ണൂരിൽ സംസ്ഥാന സെക്രട്ടറി പി.എച്ച്. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.പി. മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. തലശ്ശേരിയിൽ എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് സാജിദ് കോമത്ത് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം മിസഹബ് ശിബിലി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പിൽ വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി സി.കെ. മുനവ്വിർ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി ആദിൽ സിറാജ് അധ്യക്ഷത വഹിച്ചു. തുടർന്ന് നേതാക്കൾ അതത് ഡി.ഇമാർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.