പഴയങ്ങാടിയിൽ ഫയർ ആൻഡ്​ റസ്ക്യൂ സ്​റ്റേഷൻ ആരംഭിക്കണം

പഴയങ്ങാടി: മാടായിപ്പാറയിൽ ഫയർ ആൻഡ്​ റസ്ക്യൂ സ്​റ്റേഷൻ സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം. വിജിൻ എം.എൽ.എ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നൽകി. പഴയങ്ങാടിയിൽ ഫയർസ്​റ്റേഷൻ അനുവദിക്കുമെന്ന് നേരത്തെ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുകയും ഇതിനായി ബജറ്റിൽ മൂന്ന് കോടി രൂപ നീക്കി വെക്കുകയും ചെയ്തിരുന്നു. പുതിയങ്ങാടി മത്സ്യബന്ധന കേന്ദ്രം, ചൂട്ടാട് ബീച്ച് പാർക്ക്, വയലപ്ര പാർക്ക്, മലബാർ ക്രൂയിസ് ടൂറിസം, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ പ്രാധാന്യം കണക്കിലെടുത്ത് ഫയർസ്​റ്റേഷൻ എത്രയും വേഗം യഥാർഥ്യമാക്കണമെന്ന് എം.എൽ.എ നിവേദനത്തിൽ പറഞ്ഞു. മാടായിപ്പാറയിൽ നിരന്തരമുണ്ടാകുന്ന തീ പിടിത്തത്തി​ൻെറ സാഹചര്യത്തിൽ, മാടായിപ്പാറയിൽ ചിറക്കൽ കോവിലകം ദേവസ്വത്തി​ൻെറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഫയർ സ്​റ്റേഷൻ നിർമിക്കുന്നതിനാവശ്യമായ 50 സൻെറ് സ്ഥലം അനുവദിക്കണമെന്ന് ദേവസ്വം മന്ത്രിക്ക് നൽകിയ നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.