പാലിയേറ്റിവ് കുടുംബസംഗമം

തളിപ്പറമ്പ്: പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് നഗരസഭയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയും സംയുക്തമായി നടത്തി. നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവർത്തന മേഖലയിൽ മികച്ച സേവനം കാഴ്ചവെച്ച ആശ വർക്കർമാരെ ആദരിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.കെ. ഷബിത അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി.പി. മുഹമ്മദ് നിസാർ, കെ.പി. ഖദീജ, കൗൺസിലർമാരായ കൊടിയിൽ സലീം, കെ. വത്സരാജൻ, പാലിയേറ്റിവ് വളന്‍റിയർ റഫീഖ്, താലൂക്ക് ആശുപത്രി പാലിയേറ്റിവ് നഴ്സ് ചിത്ര എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നഫീസ ബീവി സ്വാഗതവും തളിപ്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ആശ വർക്കർമാരുടെയും പാലിയേറ്റിവ് കുടുംബത്തിന്‍റെയും വിവിധ കലാപരിപാടികളും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.