കുട്ടിമോഷ്ടാവിനെ 24 മണിക്കൂറിനകം പൊലീസ് പൊക്കി

കൂ​ത്തു​പ​റ​മ്പ്: ടി.​വി.​എ​സ് ഷോ​റൂ​മി​ൽ​നി​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന​വു​മാ​യി ക​ട​ന്ന മോ​ഷ്ടാ​വി​നെ 24 മ​ണി​ക്കൂ​റി​ന​കം പൊ​ലീ​സ് പൊ​ക്കി. ക​ണ്ണ​വം സ്വ​ദേ​ശി​യാ​യ കു​ട്ടി​മോ​ഷ്ടാ​വാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. സ്ഥി​രം കു​റ്റ​വാ​ളി​യാ​യ 16കാ​ര​നാ​ണ് ബൈ​ക്കു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​ത്. മ​നോ​വൈ​ക​ല്യ​മു​ള്ള കു​ട്ടി നേ​ര​ത്തെ​യും പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ബൈ​ക്ക് ഉ​ൾ​പ്പെ​ടെ മോ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് എ​ലി​പ്പ​റ്റി​ച്ചി​റ​യി​ലു​ള്ള ടി.​വി.​എ​സ് ഷോ​റൂ​മി​ൽ​നി​ന്നും ബൈ​ക്കു​മാ​യി ക​ട​ന്ന​ത്. സ​ർ​വി​സ് ചെ​യ്ത ശേ​ഷം ഷോ​റൂ​മി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു ബൈ​ക്ക്. സി.​സി.​ടി.​വി പൊ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ്ടാ​വി​നെ​പ്പ​റ്റി സൂ​ച​ന ല​ഭി​ച്ച​ത്. സൈ​ബ​ർ സെ​ൽ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം പ​രി​സ​ര​ത്തു​നി​ന്നാ​ണ് മോ​ഷ്ടാ​വി​നെ പൊ​ക്കി​യ​ത്.

കൂ​ത്തു​പ​റ​മ്പ് സി.​ഐ ബി​നു മോ​ഹ​ൻ, എ​സ്.​ഐ​മാ​രാ​യ കെ.​ടി. സ​ന്ദീ​പ്, പി. ​ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - 16 year old thief was arrested by police within 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.