കണ്ണൂർ: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 85.52 ശതമാനം വിജയം. 3067 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ചട്ടുകപ്പാറ ഗവ. എച്ച്.എസ്.എസ്, ഇരിട്ടി എച്ച്.എസ്.എസ്, പരിയാരം കാരക്കുണ്ട് ഡോൺബോസ്കോ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ നൂറുശതമാനം വിജയം കരസ്ഥാക്കി. കഴിഞ്ഞ വർഷത്തെ (86.86 ശതമാനം) അപേക്ഷിച്ച് വിജയ ശതമാനത്തിൽ നേരിയ കുറവുണ്ടായെങ്കിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവരുടെ എണ്ണം വർധിച്ചു. 2536 പേർക്കാണ് കഴിഞ്ഞവർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. ഇത്തവണ വിജയശതമാനത്തിൽ സംസ്ഥാനത്ത് നാലും എ പ്ലസ് നേട്ടത്തിൽ അഞ്ചാമതുമാണ് കണ്ണൂർ. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലായി 157 സ്കൂളുകളിലെ 32,107 വിദ്യാർഥികളാണ് ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്. ഇതിൽ 31,967 വിദ്യാർഥികൾ പരീക്ഷയെഴുതിയപ്പോൾ 27,337 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവുണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആയിരത്തിലേറെ പേർ ഉപരിപഠനത്തിന് അർഹത നേടി.
വി.എച്ച്.എസ്.ഇയിൽ 77.45 ശതമാനമാണ് വിജയം. 1499 പേർ പരീക്ഷയെഴുതിയപ്പോൾ 1161 പേർ ഉപരിപഠനത്തിന് അർഹത നേടി. ഓപൺ സ്കൂൾ തലത്തിൽ 1857 പേർ രജിസ്റ്റർ ചെയ്തപ്പോൾ 1805 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 979 പേർ ഉപരിപഠനത്തിന് അർഹത നേടി.
54.24 ശതമാനമാണ് വിജയം. 21 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഓപൺ സ്കൂൾ തലത്തിൽ വിജയശതമാനം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടിയെങ്കിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം കുറഞ്ഞു.
മാഹിയിൽ ആറു സ്കൂളുകളിലായി 782 പേർ പരീക്ഷയെഴുതിയപ്പോൾ 638 പേർ വിജയം നേടി. 81.59 ശതമാനമാണ് വിജയം. 90 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.