Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്ലസ് ടു ജില്ലയിൽ 85.52 ശതമാനം വിജയം
cancel

ക​ണ്ണൂ​ർ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 85.52 ശ​ത​മാ​നം വി​ജ​യം. 3067 പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. ച​ട്ടു​ക​പ്പാ​റ ഗ​വ. എ​ച്ച്.​എ​സ്.​എ​സ്, ഇ​രി​ട്ടി എ​ച്ച്.​എ​സ്.​എ​സ്, പ​രി​യാ​രം കാ​ര​ക്കു​ണ്ട് ഡോ​ൺബോ​സ്കോ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റി​ങ് എ​ച്ച്.​എ​സ്.​എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ (86.86 ശ​ത​മാ​നം) അ​പേ​ക്ഷി​ച്ച് വി​ജ​യ ശ​ത​മാ​ന​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യെ​ങ്കി​ലും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. 2536 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് നാ​ലും എ ​പ്ല​സ് നേ​ട്ട​ത്തി​ൽ അ​ഞ്ചാ​മ​തു​മാ​ണ് ക​ണ്ണൂ​ർ. ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി, ത​ളി​പ്പ​റ​മ്പ് വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലാ​യി 157 സ്കൂ​ളു​ക​ളി​ലെ 32,107 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ 31,967 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ൾ 27,337 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ആ​യി​ര​ത്തി​ലേ​റെ പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി.

വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ 77.45 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 1499 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ൾ 1161 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി. ഓ​പ​ൺ സ്കൂ​ൾ ത​ല​ത്തി​ൽ 1857 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ 1805 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 979 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി.

54.24 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 21 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി. ഓ​പ​ൺ സ്കൂ​ൾ ത​ല​ത്തി​ൽ വി​ജ​യ​ശ​ത​മാ​നം ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കൂ​ടി​യെ​ങ്കി​ലും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു.

മാ​ഹി​യി​ൽ ആ​റു സ്കൂ​ളു​ക​ളി​ലാ​യി 782 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ൾ 638 പേ​ർ വി​ജ​യം നേ​ടി. 81.59 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 90 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus two result
News Summary - 85.52 percent success in Plus Two district
Next Story