എടക്കാട്: മോഷണക്കേസിലെ പ്രതി ഒമ്പത് വർഷത്തിന് ശേഷം എടക്കാട് പൊലീസിന്റെ പിടിയിലായി. 2014ൽ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണക്കേസിലെ പ്രതി അട്ട ഗിരീഷൻ (53)ആണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ കണ്ണൂർ നഗരത്തിൽ നിന്നാണ് എടക്കാട് പൊലീസ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കണ്ണപുരം, വളപട്ടണം, കണ്ണൂർ ടൗൺ, എടക്കാട് തുടങ്ങിയ സ്റ്റേഷൻ പരിധിയിൽ ഒട്ടനവധി ഭവന ഭേദന കേസുകളിലെ പ്രതിയാണ്. 2006 മുതൽ ഭവന ഭേദന കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് എടക്കാട് പൊലീസ് പറഞ്ഞു.
കളവു നടത്തി വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിക്കുകയായിരുന്നു പതിവ്. മൊബൈൽ നമ്പർ പിന്തുടർന്ന് പൊലീസ് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. ശനിയാഴ്ച രാത്രി കണ്ണൂർ ടൗണിൽ എത്തിയ പ്രതി ലോഡ്ജിൽ മുറിയെടുത്ത കാര്യം മനസ്സിലാക്കിയ എടക്കാട് പൊലീസ് പുലർച്ചെ മൂന്നിന് മുറിയിലെത്തി പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.