കണ്ണൂര്‍: സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയില്‍. സെന്റ് തെരേസാസ് സ്കൂളില്‍ സീറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ ബര്‍ണശ്ശേരി സ്വദേശി സാമിനെ (25)യാണ് കണ്ണൂര്‍ സിറ്റി പൊലീസ് പിടികൂടിയത്. വ്യാജ രസീത് നൽകി സ്കൂള്‍ പി.ടി.എ ഭാരവാഹിയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.
രണ്ടു കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശനം നല്‍കാമെന്ന് പറഞ്ഞ് പല തവണകളായി 1,35,000 രൂപയാണ് തട്ടിയെടുത്തത്. മേയ് മുതല്‍ ജൂണ്‍ അഞ്ചുവരെ പല തവണകളായി പണം തട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം പി.ടി.എ ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത കണ്ണൂര്‍ സിറ്റി പൊലീസ് വീട്ടിലെത്തിയാണ് പിടികൂടിയത്. ഇയാള്‍ മയക്കുമരുന്ന് കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.