ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​ക്ക്​ ക​ണ്ണൂ​ർ സ്​​റ്റേ​ഡി​യം കോ​ർ​ണ​റി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യെ പ്ര​വ​ർ​ത്ത​ക​ർ ​​തോ​ളി​ലേ​റ്റി ആ​ന​യി​ക്കു​ന്നു

യു.ഡി.എഫിനും കോൺഗ്രസിനും ഉണർവ്​​ പകർന്ന്​ ​ഐശ്വര്യ കേരള യാത്ര കണ്ണൂർ ജില്ലയിൽ

ക​ണ്ണൂ​ർ: യു.​ഡി.​എ​ഫി​നും കോ​ൺ​ഗ്ര​സി​നും ഉ​ണ​ർ​വ്​​ പ​ക​ർ​ന്ന്​ ​പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന െഎ​ശ്വ​ര്യ കേ​ര​ള യാ​ത്ര ജി​ല്ല​യി​ൽ. തി​ങ്ക​ളാ​ഴ്​​ച കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ നി​ന്ന്​ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ എ​ത്തി​യ യാ​ത്ര​ക്ക്​ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ങ്ങ​ൾ യു.​ഡി.​എ​ഫി​ലും കോ​ൺ​ഗ്ര​സി​ലും പു​തി​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്​​ടി​ച്ച​തി​െൻറ പ്ര​തി​ഫ​ല​ന​മാ​യി. ജി​ല്ല​യി​ൽ പ​യ്യ​ന്നൂ​ർ, പ​ഴ​യ​ങ്ങാ​ടി, വ​ൻ​കു​ള​ത്തു വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ക​ണ്ണൂ​ർ സ്​​േ​​റ്റ​ഡി​യം കോ​ർ​ണ​റി​ലാ​യി​രു​ന്നു ആ​ദ്യ ദി​വ​സ​ത്തെ സ​മാ​പ​നം.

ക​ണ്ണൂ​ർ ജി​ല്ല അ​തി​ർ​ത്തി​യാ​യ ഒ​ള​വ​റ​യി​ൽ എ​ത്തി​യ ജാ​ഥ​യെ യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് സ​തീ​ശ​ൻ പാ​ച്ചേ​നി തു​ട​ങ്ങി യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ചേ​ർ​ന്നാ​ണ്​ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന്​ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ ടൗ​ൺ സ്​​ക്വ​യ​റി​ലേ​ക്ക്​ ആ​ന​യി​ച്ച​ത്. മ​റ്റു സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും യാ​ത്രാ നാ​യ​ക​നെ​യും നേ​താ​ക്ക​ളെ​യും ആ​വേ​ശ​ത്തോ​ടെ​യാ​ണ്​ സ്വീ​ക​രി​ച്ച്​ ആ​ന​യി​ച്ച​ത്.

കോ​വി​ഡ്​ രോ​ഗ ഭീ​തി​ക്കൊ​ന്നും അ​ണി​ക​ളു​ടെ ആ​വേ​ശ​ത്തെ ത​ട​ഞ്ഞു നി​ർ​ത്താ​നാ​യി​ല്ല. സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​​റു​ക​ളോ​ളം കാ​ത്തു നി​ന്നാ​ണ്​ അ​വ​ർ യാ​ത്ര​ക്ക്​ വ​ര​വേ​ൽ​പ്പ്​ ന​ൽ​കി​യ​ത്. അ​ണി​ക​ളി​ൽ ആ​വേ​ശം നി​റ​ക്കു​ന്ന​തി​ന്​ യു.​ഡി.​എ​ഫി​െൻറ​യും കോ​ൺ​ഗ്ര​സി​െൻറ​യും നി​ര​വ​ധി സം​സ്​​ഥാ​ന​നേ​താ​ക്ക​ളും സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്നു. ഷി​ബു ബേ​ബി ജോ​ൺ, ജി. ​ദേ​വ​രാ​ജ​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, അ​ബ്​​ദു​ൽ റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി, കെ.​സി.​ജോ​സ​ഫ് എം.​എ​ൽ.​എ, എം.​എം. ഹ​സ​ൻ, ല​തി​ക സു​ഭാ​ഷ്, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി, ജോ​ണി നെ​ല്ലൂ​ർ, അ​ബ്​​ദു​ൽ ഖാ​ദ​ർ മൗ​ല​വി, ജോ​ർ​ജ് വ​ട​ക​ര തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ-​ളി​ൽ സം​സാ​രി​ച്ചു.

ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 8.30 ന് ​ക​ണ്ണൂ​ർ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്​​ദ​രു​മാ​യി മ​സ്ക്കോ​ട്ട് ഹോ​ട്ട​ലി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ്​ സം​വ​ദി​ക്കും.

തു​ട​ർ​ന്ന്​ 9.30ന്​ ​ച​ക്ക​ര​ക്ക​ല്ല്, 11 ന് ​ത​ല​ശ്ശേ​രി, 12 ന് ​പാ​നൂ​ർ, ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നു​മ​ണി​ക്ക് മ​ട്ട​ന്നൂ​ർ, നാ​ലി​ന് ഇ​രി​ട്ടി അ​ഞ്ചി​ന് ശ്രീ​ക​ണ്ഠാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ആ​റി​ന് ത​ളി​പ്പ​റ​മ്പി​ൽ സ്വീ​ക​ര​ണ പൊ​തു സ​മ്മേ​ള​ന​ത്തോ​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ ജി​ല്ല​യി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 04:14 GMT