അഞ്ചരക്കണ്ടി: അപകടം വിട്ടൊഴിയാതെ അഞ്ചരക്കണ്ടി ജങ്ഷൻ. ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ടു കാറുകൾക്ക് കേടുപാടു പറ്റി. ആർക്കും പരിക്കില്ല. കഴിഞ്ഞ ഒരുമാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്.
അഞ്ചരക്കണ്ടി ജങ്ഷനോട് അധികൃതർ കാണിക്കുന്ന അവഗണനയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തേ നിരവധി അപകടങ്ങൾ ഉണ്ടായതിനെ തുടർന്ന് ജങ്ഷന്റെ നാലു ഭാഗങ്ങളിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ലൈറ്റുകൾ സ്ഥാപിച്ചതിന് ശേഷവും അപകടങ്ങൾ തുടർക്കഥയാണ്.
തലശ്ശേരി, ചാലോട്, മട്ടന്നൂർ, കണ്ണൂർ റോഡുകൾ സംഗമിക്കുന്ന അഞ്ചരക്കണ്ടി ടൗണിൽ ഹംപ് വേണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്. എല്ലാ ഭാഗങ്ങളിൽനിന്നും വാഹനങ്ങൾ വേഗത്തിൽ വരുന്നതാണ് അപകടത്തിന് പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.