അഞ്ചരക്കണ്ടി: കോവിഡ് ഇതര രോഗികളെ പ്രവേശിപ്പിക്കാൻ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിൽ സൗകര്യം ഒരുക്കി. വെള്ളിയാഴ്ച മുതലാണ് ആശുപത്രിയിൽ കോവിഡ് ഇതര രോഗികൾക്ക് ചികിത്സ ആരംഭിച്ചത്. കോളജും പരിസരവും പൂർണമായും അണുമുക്തമാക്കിയതിന് ശേഷമാണ് ചികിത്സാസംവിധാനം ഒരുക്കിയത്.
ഒന്നാം നില, ഗ്രൗണ്ട് ഫ്ലോർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ കോവിഡ് ഇതര രോഗികളുടെ ചികിത്സക്ക് വേണ്ടിയുള്ള സൗകര്യം ചെയ്തിരിക്കുന്നത്. ആശുപത്രി പ്രവർത്തനം സാധാരണ രീതിയിൽ ആരംഭിച്ചതോടെ ഫാർമസി, രജിസ്ട്രേഷൻ കൗണ്ടർ, ഒ.പി എന്നിവിടങ്ങളിലടക്കം ജീവനക്കാർ എത്തുകയും ചെയ്തു.
നിലവിൽ 120ഓളം കോവിഡ് രോഗികളാണുള്ളത്. ഇവരുടെ ചികിത്സ പൂർണമായും കോളജ് അധികൃതർതന്നെ ചെയ്യണം. അതേസമയം, കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ജീവനക്കാർ കോളജിൽ എത്തിയിട്ടില്ല. സർക്കാർ ജീവനക്കാർ തന്നെയാണ് ഇപ്പോഴും കോവിഡ് ചികിത്സ നടത്തുന്നത്.
എട്ടു മാസങ്ങൾക്കു ശേഷമാണ് മെഡിക്കൽ കോളജിൽ കോവിഡ് ഇതര രോഗികൾക്ക് ചികിത്സ സൗകര്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.