അഞ്ചരക്കണ്ടി: ഒരുപാട് പേരുടെ ജീവിതത്തിൽ ഭാഗ്യമെത്തിച്ച മോഹനൻ സ്വന്തം ഭാഗ്യം പരീക്ഷിക്കാൻ തെരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങിയിരിക്കുകയാണ്. 35 വർഷമായി ലോട്ടറി വിൽപന നടത്തുന്ന മോഹനനാണ് ഇക്കുറി അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ എക്കാൽ വാർഡിൽ മത്സരത്തിനിറങ്ങുന്നത്.
തൊട്ടടുത്ത കാമേത്ത് വാർഡ് സ്വദേശിയായ ഈ 63കാരൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് പൂർണമായും ആധിപത്യമുള്ള വാർഡിലാണ് മൂന്നാം മത്സരത്തിനിറങ്ങുന്നത്.2010ൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാർഡിലും 2015ൽ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലും മത്സരിച്ചിട്ടുണ്ട്.
അതിരാവിലെ തന്നെ വീട്ടിൽ നിന്നും ഇറങ്ങുന്ന മോഹനൻ കണ്ണൂർ നഗരത്തിലും പുതിയതെരുവിലുമാണ് ഭാഗ്യ ടിക്കറ്റ് വിൽക്കുന്നത്. പലർക്കും താൻ കാരണം ഭാഗ്യമുണ്ടായിട്ടുണ്ടെന്നും ഇത്തവണ തെരഞ്ഞെടുപ്പ് ഭാഗ്യം തനിക്കാണെന്നുമാണ് മോഹനൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.