ഷിനിത്ത് പാട്യം

വേങ്ങാട് ഗവ. ഹയർ സെക്കന്‍ഡറിക്കും ഷിനിത്ത് മാസ്​റ്റര്‍ക്കും എൻ.എസ്.എസ്​ ദേശീയ പുരസ്​കാരം

അഞ്ചരക്കണ്ടി: രാജ്യത്തെ മികച്ച നാഷനൽ സർവിസ്​ സ്​കീം യൂനിറ്റായി വേങ്ങാട് ഇ.കെ. നായനാര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ എന്‍.എസ്.എസിനെയും മികച്ച പ്രോഗ്രാം ഓഫിസറായി ഇതേ വിദ്യാലയത്തിലെ അധ്യാപകന്‍ ഷിനിത്ത് പാട്യത്തെയും തെരഞ്ഞെടുത്തു.

സെപ്റ്റംബര്‍ 24ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്​ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം സമ്മാനിക്കും.എന്‍.എസ്.എസ് യൂനിറ്റി‍െൻറ വിവിധ മേഖലകളിലുള്ള മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് വിദ്യാലയത്തെയും അതിന് ചുക്കാന്‍ പിടിച്ച പ്രോഗ്രാം ഓഫിസറായ ഷിനിത്ത് മാസ്​റ്ററെയും അംഗീകാരം തേടിയെത്തിയത്.

ഇതിലുള്ള ഇരട്ടി സന്തോഷത്തിലാണ് അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും. അഞ്ചുവര്‍ഷം കൊണ്ട് ഒരുകോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് യൂനിറ്റ് നടത്തിയത്.

തലചായ്ക്കാന്‍ ഒരിടമില്ലാത്തതാണ് ഏറ്റവും വലിയ സാമൂഹിക പ്രശ്‌നമെന്നു മനസ്സിലാക്കി രണ്ടുപേര്‍ക്ക് സ്‌നേഹവീട് നിര്‍മിച്ചുനല്‍കി. ഇന്ത്യയില്‍തന്നെ ആദ്യമായി എന്‍.എസ്.എസ് യൂനിറ്റി‍െൻറ നേതൃത്വത്തില്‍ സിനിമ നിര്‍മിച്ചതും ഇവരുടെ പ്രവര്‍ത്തനങ്ങളെ വേറിട്ടതാക്കി.

നാഷനല്‍ സര്‍വിസ് സ്‌കീമി‍െൻറ സംസ്ഥാന അഡ്വൈസറി ബോര്‍ഡ് അംഗവും കൂത്തുപറമ്പ് ക്ലസ്​റ്റര്‍ കണ്‍വീനറുമായ ഷിനിത്ത് മാസ്​റ്റര്‍ പാട്യം മുതിയങ്ങ സ്വദേശിയാണ്. ഭാര്യ: നീനു പ്രിയ. മൂന്നു വയസ്സുള്ള സാഷ മകളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.