അഞ്ചരക്കണ്ടി: കീഴല്ലൂർ ഡാമിനു സമീപം ചാലിപറമ്പിലെ പലചരക്ക് കട, വേങ്ങാട് തെരുവിലെ പച്ചക്കറി കട എന്നിവിടങ്ങളിൽ കവർച്ച നടന്നു.
ബുധനാഴ്ച രാത്രി പൂട്ടുപൊളിച്ചായിരുന്നു കവർച്ച. ചാലിപറമ്പിലെ സി.പി. മുഹമ്മദ് ഫാറൂഖിെൻറ കടയിൽ നിന്ന് 15000 രൂപ, സിഗരറ്റ് എന്നിവയും വേങ്ങാട് തെരുവിലെ റാണി ടാക്കീസിന് മുൻവശത്തെ പച്ചക്കറി കടയിൽ നിന്ന് 4000 രൂപയും ഇരുന്നൂറോളം മുട്ട, 15ഓളം ട്രേ തുടങ്ങിയവയും നഷ്ടപ്പെട്ടു.
കൂത്തുപറമ്പ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കവർച്ച നടന്ന ഇരുസ്ഥലങ്ങളിലും പരിശോധന നടത്തി. ആഴ്ചകൾക്കുമുമ്പ് വേങ്ങാട് അങ്ങാടി, കുരിയോട്, കുറുവാത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ ബ്ലാക്ക്മാൻ ഭീതി പടർത്തിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് കവർച്ച നടന്നതെന്ന് കരുതുന്നു.
കടയുടമകളായ സി.പി. മുഹമ്മദ് ഫാറൂഖ്, മുസ്തഫ എന്നിവർ കൂത്തുപറമ്പ് സ്റ്റേഷനിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.