അഞ്ചരക്കണ്ടി: വേങ്ങാട് പഞ്ചായത്ത് കുഴിയിൽ പീടികയിൽ വാർഡ് 17ലെ യു.ഡി.എഫ് സ്ഥാനാർഥിക്ക് മർദനമേറ്റു. മർദനമേറ്റ കോൺഗ്രസ് പ്രവർത്തകൻ പാതിരിയാട് പള്ളിക്കുന്നിൽ ചാലിൽ സ്വദേശി പി.സി. ദിൽഷാദ് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വ്യാഴാഴ്ച രാത്രിയാണ് യു.ഡി.എഫ് സ്ഥാനാർഥി നിർണയം പൂർത്തിയായത്. പ്രഖ്യാപനത്തിനുശേഷം വീട്ടിലേക്ക് പോകവേ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി സി.പി.എമ്മുകാരായ എട്ടോളം പേർ മർദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്തു.
ദിൽഷാദിനെ മർദിച്ചതിൽ പ്രതിഷേധിച്ച് മമ്പറം ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ, ഡി.സി.സി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രൻ, മണ്ഡലം പ്രസിഡൻറ് കെ.കെ. പ്രസാദ്, ബൂത്ത് പ്രസിഡൻറ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് മേപ്പാട്ട് അശോകൻ, മണ്ഡലം സെക്രട്ടറിമാരായ കെ. ദാസൻ, ഷനോജ്, രംമീഷ്, രഘു, മോഹനൻ, ദിവാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.