അഞ്ചരക്കണ്ടി: വേങ്ങാട് ജുമാമസ്ജിദിലെ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 23ന് നടന്ന ആക്രമണക്കേസിലാണ് എപ്പി എന്ന ഷഫീറിനെ (35) കൂത്തുപറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂത്തുപറമ്പ് മുന്‍സിഫ് കോടതി റിമാൻഡ് ചെയ്തു. യൂത്ത് ലീഗ് ശാഖ ജോ. സെക്രട്ടറിയാണ് ഇദ്ദേഹം.
വേങ്ങാട് മഹല്ലിലെ വഖഫ് ഭൂമി ൈകയേറ്റവുമായി ബന്ധപ്പെട്ട് മഹല്ല് കമ്മിറ്റി നടപടിയെടുത്തതിെൻറ വിരോധത്തെ തുടര്‍ന്ന് സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു സംഘം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുശേഷം പള്ളിയില്‍ മഹല്ല് ജോ. സെക്രട്ടറി കെ.പി. സിറാജ്, കമ്മിറ്റിയംഗം ജസീര്‍ കുന്നുമ്മല്‍ എന്നിവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
സംഭവത്തില്‍ ഷഫീര്‍ ഉള്‍പ്പെടെ സ്ത്രീകള്‍ അടക്കം ഏതാനും പേര്‍ക്കെതിരെയാണ് കൂത്തുപറമ്പ് പൊലിസ് കേസെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.