മുന്നൂറിന്റെ നിറവില്‍ ആനവണ്ടി ബജറ്റ് ടൂറിസം

ക​ണ്ണൂ​ർ: കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ണൂ​ര്‍ ഡി​പ്പോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ടൂ​ര്‍ പാ​ക്കേ​ജു​ക​ള്‍ 296 ട്രി​പ്പു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി മു​ന്നൂ​റി​ലേ​ക്ക് ക​ട​ക്കു​ന്നു. ഈ ​ആ​ഴ്ച പു​റ​പ്പെ​ടു​ന്ന പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര ദ​ര്‍ശ​നം, വാ​ഗ​മ​ണ്‍, മൂ​ന്നാ​ര്‍, വ​യ​നാ​ട്, പൈ​ത​ല്‍മ​ല ട്രി​പ്പോ​ടെ 300 ലേ​ക്ക് ക​ട​ക്കു​ക​യാ​യാ​ണ് ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍.

വാ​ഗ​മ​ണ്‍ - മൂ​ന്നാ​ര്‍: ആ​ഗ​സ്റ്റ് 11ന് ​വൈ​കി​ട്ട് ഏ​ഴി​ന് ക​ണ്ണൂ​രി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട് ശ​നി​യാ​ഴ്ച രാ​വി​ലെ വാ​ഗ​മ​ണ്ണി​ല്‍ എ​ത്തി ഓ​ഫ് റോ​ഡ് ജീ​പ്പ് സ​ഫാ​രി, സൈ​റ്റ് സീ​യി​ങ്, ക്യാ​മ്പ് ഫ​യ​ര്‍, ഹോ​ട്ട​ലി​ല്‍ താ​മ​സം. ര​ണ്ടാ​മ​ത്തെ ദി​വ​സം മൂ​ന്നാ​റി​ല്‍ ച​തു​രം​ഗ​പാ​റ വ്യൂ ​പോ​യ​ന്റ്, പൊ​ന്‍മു​ടി ഡാം, ​ആ​ന​യി​റ​ങ്ങ​ല്‍ ഡാം, ​ഗ്യാ​പ് റോ​ഡ് വ്യൂ ​പോ​യ​ന്റ്, ലോ​ക്ക് ഹാ​ര്‍ട്ട് വ്യൂ ​പോ​യ​ന്റ്, ഓ​റ​ഞ്ച് ഗാ​ര്‍ഡ​ന്‍, സി​ഗ്‌​ന​ല്‍ പോ​യ​ന്റ് എ​ന്നി​വ സ​ന്ദ​ര്‍ശി​ച്ച് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റി​ന് ക​ണ്ണൂ​രി​ല്‍ തി​രി​ച്ചെ​ത്തും.

വ​യ​നാ​ട്: ആ​ഗ​സ്റ്റ് 13ന് ​രാ​വി​ലെ ആ​റി​ന് പു​റ​പ്പെ​ട്ട് തു​ഷാ​ര​ഗി​രി വെ​ള്ള​ച്ചാ​ട്ടം, എ​ന്‍ ഊ​ര് ആ​ദി​വാ​സി പൈ​തൃ​ക ഗ്രാ​മം, പൂ​ക്കോ​ട് ത​ടാ​കം, ഹ​ണി മ്യൂ​സി​യം, ല​ക്കി​ടി വ്യൂ ​പോ​യ​ന്റ് ച​ങ്ങ​ല മ​രം രാ​ത്രി 11ന് ​ക​ണ്ണൂ​രി​ല്‍ തി​രി​ച്ചെ​ത്തും.

പൈ​ത​ല്‍മ​ല - പാ​ല​ക്ക​യം ത​ട്ട് - ഏ​ഴ​ര​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം: ആ​ഗ​സ്റ്റ് 13ന് ​രാ​വി​ലെ 6.30ന് ​പു​റ​പ്പെ​ട്ട് പൈ​ത​ല്‍മ​ല, ഏ​ഴ​ര​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം, പാ​ല​ക്ക​യം ത​ട്ട് എ​ന്നി​വ സ​ന്ദ​ര്‍ശി​ച്ച് രാ​ത്രി 8.30ന് ​തി​രി​ച്ചെ​ത്തും. ഫോ​ണ്‍: 8089463675, 9496131288.

Tags:    
News Summary - Budget tourism to reach 300 trips soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.