ചക്കരക്കല്ല്: അന്തർദേശീയ ബോക്സിങ് താരം കെ.സി. ലേഖ എളയാവൂർ സി.എച്ച് സെൻററിലെത്തി. ഇന്ത്യയിലെ കായികരംഗത്തെ പരമോന്നത ബഹുമതിയായ ധ്യാൻചന്ദ് പുരസ്കാരം നൽകി രാജ്യം ആദരിച്ചതിെൻറ സന്തോഷത്തിലാണ് സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനകേന്ദ്രത്തിലെ അന്തേവാസികൾക്ക് മധുരം നൽകാൻ കെ.സി. ലേഖ എത്തിയത്. രണ്ടു വർഷം മുമ്പേയാണ് കെ.സി. ലേഖ ആദ്യമായി സി.എച്ച് സെൻറർ സന്ദർശിച്ചത്. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ബോക്സിങ് മത്സരത്തിെൻറ മുഖ്യസംഘാടകയായി എത്തിയതായിരുന്നു അന്ന്.
സെൻററിെൻറ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കിയതോടെയാണ് അന്ന് അവിടെ സന്ദർശിച്ചത്. അന്നുകണ്ട സന്ദർശനാനുഭവങ്ങൾ എന്നും മനസ്സിൽ സൂക്ഷിച്ച അവർ രാജ്യം നൽകിയ ഏറ്റവും വലിയ പുരസ്കാരം കിട്ടിയപ്പോൾ ആ സന്തോഷം പങ്കിടാൻ വീണ്ടും ഇവിടെ എത്തുകയായിരുന്നു. പുരസ്കാരജേതാവിനെ സി.എച്ച് സെൻറർ അനുമോദിച്ചു. സെൻററിൽ നടന്ന ലളിതമായ ചടങ്ങിൽ ചെയർമാൻ സി.എച്ച്. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. പി.പി. സുബൈർ മാസ്റ്റർ, കെ.എം. ഷംസുദ്ദീൻ, എൻ. അബ്ദുല്ല, മുഹമ്മദലി കൂടാളി, കെ.എം. കൃഷ്ണകുമാർ, എൻ.പി. കുഞ്ഞിമുഹമ്മദ്, പി. പക്കർ എന്നിവർ സംസാരിച്ചു. കെ.സി. ലേഖക്ക് സി.എച്ച് സെൻററിെൻറ സ്നേഹോപഹാരം സത്താർ എൻജിനീയർ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.