ചക്കരക്കല്ല്: മിടാവിലോട് പ്രശാന്തി നിവാസിൽ ഇ. പ്രജീഷ് കൊലക്കേസിലെ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ െവള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതികളായ മിടാവിലോട് സ്വദേശി അബ്ദുൽ ഷുക്കൂർ, പനയത്താംപറമ്പ് കല്ലുള്ളതിൽ ഹൗസിൽ പ്രശാന്തൻ എന്നിവരെയാണ് തെളിവെടുപ്പിനായി പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രശാന്തനെ പനയത്താംപറമ്പിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
കൊലപാതകം നടന്ന കുട്ടിക്കുന്നുമ്മൽ മെട്ട, സ്കൂട്ടറിൽ പ്രതി ഷുക്കൂർ മൃതദേഹം കൊണ്ടുപോയ പാനേരിച്ചാൽ കനാൽ മൺറോഡ്, മൃതദേഹം ഉപേക്ഷിച്ച പൊതുവാച്ചേരി കനാൽ, ഷുക്കൂറിെൻറ പൊതുവാച്ചേരിയിലെ വീട് എന്നിവിടങ്ങളിൽ ഷുക്കൂറിനെയെത്തിച്ച് വ്യാഴാഴ്ച തെളിവെടുപ്പ് നടത്തി. കൊലപാതക സമയം പ്രതി ഉപയോഗിച്ച വസ്ത്രം, പ്രജീഷിെൻറ ഫോൺ എന്നിവ കണ്ടെടുക്കാൻ മമ്പറം പുഴയിൽ കണ്ണൂർ ഫയർ ആൻഡ് റസ്ക്യൂ ടീം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഷുക്കൂറിനെയും മമ്പറത്ത് എത്തിച്ചിരുന്നു. കൊലക്ക് ഉപയോഗിച്ച വാൾ വാങ്ങിയ വീരാജ്പേട്ടയിലെ കടയിൽ ഷുക്കൂറിനെ എത്തിച്ചും തെളിവെടുത്തു. ഷുക്കൂറിനെ കടയുടമ തിരിച്ചറിഞ്ഞു. രണ്ടുദിവസം സ്റ്റേഷനിൽ പ്രതികളെ വേറെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു.
സി.ഐ സത്യനാഥൻ, എസ്.ഐ രാജീവൻ, സീനിയർ സി.പി.ഒ പ്രമോദ്, എസ്.ഇ.പി.ഒ മുഹമ്മദ്, പിണറായി എസ്.ഐമാരായ വിനയൻ, സിദ്ദീഖ്, എസ്.ഇ.പി.ഒ സജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.