ചക്കരക്കല്ല് (കണ്ണൂർ): കാഞ്ഞിരോട് നെഹര്‍ കോളജില്‍ സീനിയര്‍ വിദ്യാർഥികളുടെ മര്‍ദനമേറ്റ് ജൂനിയര്‍ വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് കേസെടുത്തു. രണ്ടാംവർഷ വിദ്യാർഥി ചെക്കിക്കുളം തരിയേരി സ്വദേശി അൻഷാദിനെയാണ് സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചത്. വെള്ളിയാഴ്ച്ച ഉച്ചക്കാണ് സംഭവം.
രണ്ടാം വർഷ വിദ്യാർഥിയായ അൻഷാദിനെ അവസാന വർഷ വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു. പെൺകുട്ടികളോട് സംസാരിച്ചതിെൻറ പേരിലും പണം ചോദിച്ചുമാണ് സീനിയർ വിദ്യാർഥികൾ മർദിച്ചതെന്നാണ് അൻഷാദ് പറയുന്നത്.
മൊബൈൽ ഫോൺ വാങ്ങി ബാങ്ക് അക്കൗണ്ട് ബാലൻസും പരിശോധിച്ചു. ഇതിനുശേഷം ആദ്യം ഒരുസംഘം വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചു. വിട്ടയച്ചശേഷം വീണ്ടും സീനിയർ വിദ്യാർഥികൾ തിരിച്ചെത്തി ശൗചാലയത്തിലേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു. തല ചുവരിലിടിപ്പിച്ചെന്നും നെഞ്ചിലും തലയിലും നിരന്തരം ചവിട്ടിയെന്നും അൻഷാദ് പറഞ്ഞു. സംഭവത്തിൽ ഇരുപതോളം സീനിയർ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോളജ് മാനേജ്മെൻറും പൊലീസും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.