ചിത്രകലയിൽ വേറിട്ട കാഴ്ചയൊരുക്കി ശ്യാംലി സന്ദീപ്

ചക്കരക്കല്ല്​: ചിത്രകലയിൽ വേറിട്ട കാഴ്ച തീർക്കുകയാണ് ഏച്ചൂർ കാണിച്ചേരി ഹൗസിലെ ശ്യാംലി സന്ദീപ്. ചെറുപ്പം മുതലേ വരയിൽ താൽപര്യമുണ്ടായിരുന്ന ശ്യാംലി ഇതിനകം 500ൽപരം ചിത്രങ്ങൾ വരച്ചുകഴിഞ്ഞു. ഇപ്പോൾ പെൻസിൽ, വാട്ടർ കളർ, ഓയിൽ പെയിൻറിങ് എന്നിവയിലാണ് കൂടുതലും വരക്കുന്നത്. വരയുടെ ലോകത്ത് പുത്തൻ വിസ്മയങ്ങൾ തീർക്കുകയാണ് ശ്യാംലി.

2004ൽ സബ് ജില്ല യുവജനോത്സവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പിന്നീട് കോളജ് ഓഫ് കോമേഴ്സിൽ ജോലി ചെയ്യുമ്പോൾ ഓയിൽ പെയിൻറ്, അക്രിലിക് പെയിൻറിങ്ങുകളുടെ പ്രദർശനവും നടത്തി ശ്രദ്ധ നേടി.

മോഹൻലാലി​െൻറ ജന്മദിനത്തോടനുബന്ധിച്ച് ആദ്യ ചിത്രം തിരനോട്ടം മുതൽ പുറത്തിറങ്ങാനുള്ള മരക്കാർ എന്ന ചിത്രത്തിലെ വരെയുള്ള കഥാപാത്രങ്ങളെ ഉൾക്കൊള്ളി ച്ച് ആൽബം തയാറാക്കിയിട്ടുണ്ട്​. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ബർത്ത് ഡേ, വെഡിങ് ആനിവേഴ്സറി തുടങ്ങിയവക്ക് ഗിഫ്റ്റ് കൊടുക്കുന്നതിനുള്ള വർക്കുകളാണ് കൂടുതലായും ചെയ്യുന്നത്.

ഭർത്താവ് സന്ദീപും ഏകമകൾ അനയയും അമ്മയും അച്ഛനും അടങ്ങുന്നതാണ് ശ്യാംലിയുടെ കുടുംബം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.