ചക്കരക്കല്ല്: ശക്തമായ മഴയിലും കാറ്റിലും പ്രദേശത്ത് വ്യാപക നാശനഷ്ടം. കൂടാളി തലമുണ്ട കണ്ണൻകുന്ന് മെട്ടയിൽ മതിലിടിഞ്ഞ് വീട് ഭാഗികമായി തകർന്നു. ജന്നത്ത് ഹൗസിൽ പി.വി. രതീഷിെൻറ വീടിന് മുകളിലാണ് സമീപത്തെ വീടിെൻറ മതിൽ ഇടിഞ്ഞത്. വീഴ്ചയിൽ വീട് തകർന്നു. ശനിയാഴ്ച രാവിലെ ഏഴിനാണ് സംഭവം. ആളപായമില്ല.
താഴെ കാവിന്മൂലയിലെ പി.പി. ഉത്തമെൻറ സി.പി സ്റ്റോറിൽ വെള്ളം കയറി. സാധനങ്ങൾ നശിച്ചു. ഊർപ്പള്ളിയിലെ സി.ഒ. വിജയെൻറ വീട്ടുമതിൽ തകർന്നു. കിണർ, കുളിമുറി എന്നിവ അപകട ഭീഷണിയിലാണ്. മുതുക്കുറ്റി മദ്റസക്ക് സമീപം കിളയിൽപറമ്പിൽ മാവിലക്കണ്ടി മുനീറിെൻറ പറമ്പിലെ മതിൽ തകർന്നു.
ചാലക്കുന്നിൽ കാർ തലകീഴായി മറിഞ്ഞു. ശനിയാഴ്ച പുലർെച്ച ആറിനാണ് സംഭവം. കനത്ത മഴയിൽ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ കാർയാത്രക്കാരനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാമ്പാട്, കല്ലിക്കുന്ന്, ഊർപ്പള്ളി, ഇരിവേരി ഭാഗങ്ങളിലെ തോടുകളെല്ലാം കരകവിഞ്ഞൊഴുകി. വേങ്ങാട് അങ്ങാടി പ്രദേശത്ത് വെള്ളം കയറിയതിനെ തുടർന്ന് കാൽനടപോലും അസാധ്യമായി. ചാമ്പാട് വയൽ ഭാഗങ്ങളിലെ വീട്ടുകാർ നടപ്പാതയായി ഉപയോഗിക്കുന്ന വയലുകളിൽ പൂർണമായും വെള്ളം കയറി. ഗ്രാമീണ മേഖലകളിലെ ചെറിയ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.