കണ്ണൂർ: വിവാഹപരസ്യത്തിൽ കാണുന്ന നമ്പറിൽ വിളിച്ച് സ്ത്രീകളെ പരിചയപ്പെട്ട് പണവും സ്വർണവും കവർന്ന കേസിൽ പ്രതി പിടിയിൽ. വെള്ളോറ സ്വദേശി ബിജു ആന്റണിയെ യാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.
പരാതിക്കാരിയെ പരിചയപ്പെട്ട് കണ്ണൂരിലെ ഹോട്ടലിൽ എത്തിച്ച പ്രതി ഇവർ ശുചിമുറിയിൽ പോയ തക്കത്തിൽ 40,000 രൂപയും ഒന്നര പവൻ സ്വർണവും മൊബൈൽഫോണുമായി കടന്നുകളയുകയായിരുന്നു. സൈബർ സെൽ സഹായത്തോടെ പിന്തുടർന്ന് അന്വേഷണസംഘം വയനാട് തലപ്പുഴ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തത്. നിരവധി കേസിൽ പ്രതിയാണ് ഇയാൾ.
2008ൽ ചൊക്ലിയിൽ വിവാഹ തട്ടിപ്പ് കേസ്, കാസർകോട്ടും മഞ്ചേശ്വരത്തും കളവ് കേസ്, കുമ്പളയിൽ ബലാത്സംഗകേസ്, കോഴിക്കോട് നടക്കാവ് വിവാഹ തട്ടിപ്പ് കേസ് എന്നിവ ബിജു ആന്റണിക്കെതിരെയുണ്ട്. എറണാകുളം നോർത്തിൽ ഒരുകേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കും വഴിചാടി രക്ഷപെട്ടതിനും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.