സി.പി.എം ജില്ല സമ്മേളനം എരിപുരത്ത്

ക​ണ്ണൂ​ര്‍: സി.​പി.​എം 23ാം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സ്​ 2022 ഏ​പ്രി​ലി​ൽ ക​ണ്ണൂ​രി​ല്‍ ന​ട​ത്തു​ന്ന​തി​െൻറ മു​ന്നോ​ടി​യാ​യി ജി​ല്ല സ​മ്മേ​ള​നം ഡി​സം​ബ​ര്‍ മ​ധ്യ​ത്തി​ല്‍ മാ​ടാ​യി ഏ​രി​യ​യി​ലെ എ​രി​പു​ര​ത്ത് ന​ട​ത്താ​ന്‍ ജി​ല്ല ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. പി. ​ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര-​സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ള്‍ പി.​ബി അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന്‍ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല​യി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഭാ​വി പ​രി​പാ​ടി​ക​ളും ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ വി​ശ​ദ​മാ​ക്കി.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, എം.​വി. ഗോ​വി​ന്ദ​ന്‍ മാ​സ്​​റ്റ​ര്‍, പി.​കെ. ശ്രീ​മ​തി ടീ​ച്ച​ര്‍, കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ െസ​പ്​​റ്റം​ബ​ര്‍ 10 മു​ത​ല്‍ 30 വ​രെ​യു​ള്ള തീ​യ​തി​ക​ള്‍ക്കു​ള്ളി​ലും ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ മാ​സ​വും ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍ ന​വം​ബ​ര്‍ മാ​സ​വും ന​ട​ക്കും. 3970 ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ചു​രു​ങ്ങി​യ​ത് ഒ​രു കേ​ന്ദ്ര​ത്തി​ലെ​ങ്കി​ലും ശു​ചീ​ക​ര​ണ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തും. പ്ര​ദേ​ശ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള 225 ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സ്വാ​ത​ന്ത്ര്യ​സ​മ​ര​വും ക​മ്യൂ​ണി​സ്​​റ്റു​കാ​രും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ഭാ​ഷ​ണ​വും പൊ​തു​യോ​ഗ​വും ഓ​ണ്‍ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കും. ന​വം​ബ​റി​ല്‍ 18 ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ന​ട​ത്തു​ക.


Tags:    
News Summary - CPM District Conference at Eripuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 04:14 GMT