എ​സ്.​എ​സ്.​എ​ൽ,സി, ​പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​രീ​ക്ഷ മു​ന്നൊ​രു​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി ‘മു​ന്നേ​റാം, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ’ പ​ദ്ധ​തി ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

'മുന്നേറാം' മിടുക്കരായി വളരാം

ക​ണ്ണൂ​ർ: എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക ദൂ​രീ​ക​രി​ക്കു​ന്ന​തി​ന് 'മു​ന്നേ​റാം, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ' എ​ന്ന പേ​രി​ല്‍ പ​രീ​ക്ഷ മു​ന്നൊ​രു​ക്ക പ​രി​പാ​ടി​യു​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത്. ഇ​തു​സം​ബ​ന്ധി​ച്ച് ചേ​ര്‍ന്ന യോ​ഗം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ണ്‍ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ജി​ല്ല​യി​ല്‍ മി​ക​ച്ച വി​ജ​യം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ദി​വ്യ പ​റ​ഞ്ഞു. ഇ​തി​നാ​യി വി​ദ്യാ​ര്‍ഥി​ക​ളെ പ്രാ​പ്ത​രാ​ക്കാ​നും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക​യ​ക​റ്റാ​നും ആ​വ​ശ്യ​മാ​യ സാ​മൂ​ഹി​ക പി​ന്തു​ണ ന​ല്‍കും.

പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ര്‍ത്താ​ന്‍ സ്‌​കൂ​ളു​ക​ളി​ല്‍ വൈ​കീ​ട്ട് പ്ര​ത്യേ​ക ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. വി​ദ്യാ​ര്‍ഥി​ക​ളു​ടെ റി​ഫ്ര​ഷ്‌​മെ​ന്റി​നു​ള്ള തു​ക ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ല്‍കും. എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി യോ​ഗ​ങ്ങ​ള്‍ ചേ​രും. ഗൃ​ഹ സ​ന്ദ​ര്‍ശ​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​നം, ക​ല, കാ​യി​കം, ലൈം​ഗി​ക വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​ക്ക് പ്രാ​ധാ​ന്യം ന​ല്‍കി സ​ര്‍ഗാ​ത്മ​ക അ​ന്ത​രീ​ക്ഷം ഒ​രു​ക്കാ​നു​ള്ള സ​മ​ഗ്ര പാ​ക്കേ​ജ് അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍ഷം യാ​ഥാ​ര്‍ഥ്യ​മാ​ക്കും.

സ്‌​കൂ​ള്‍ ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ടു​വോ എ​ന്ന​റി​യു​ന്ന​തി​ന് ജി​ല്ല പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള എ​ല്ലാ സ​ര്‍ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളു​ടെ​യും ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​താ​യും അ​വ​ര്‍ പ​റ​ഞ്ഞു. ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ -വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അ​ഡ്വ. കെ.​കെ. ര​ത്‌​ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - District Panchayat with plans to visit students' homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.