എടക്കാട്: കണ്ണൂർ തലശ്ശേരി റൂട്ടിൽ എടക്കാട് ബസാർ വഴി കടന്നു പോകുന്ന സർവിസ് റോഡ് ടാർ ചെയ്യാതെ നാട്ടുകാരും യാത്രക്കാരും ദുരിതത്തിൽ. ദേശീയപാത നിർമാണം നടക്കുന്നതിനാൽ എടക്കാട് വഴിയുള്ള സർവിസ് റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. ഇതിനാൽ നിലവിൽ മുമ്പ് പണി പൂർത്തിയാക്കിയ സർവിസ് റോഡിന്റെ പല ഭാഗത്തും ടാർ ചെയ്യാത്തതിനാൽ വാഹനങ്ങൾ പോകുമ്പോൾ കല്ലുകൾ ചിതറിത്തെറിക്കുകയാണ്.
ഇത് കാൽനടയാത്രക്കാർക്കും ബസ് കാത്തുനിൽക്കുന്നവർക്കും പ്രയാസമുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു. ടാർ ചെയ്യാതെ നീട്ടിക്കൊണ്ടു പോകുന്ന അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ഇടുങ്ങിയ സർവിസ് റോഡ് വഴി മുഴുവൻ വാഹനങ്ങളെയും കടത്തിവിട്ടതോടെ എടക്കാട് ഭാഗത്ത് ഗതാഗതക്കുരുക്കും രൂക്ഷമായിരിക്കുകയാണ്. അടിയന്തരമായി റോഡ് ടാർ ചെയ്യുന്നതുൾപ്പെടെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.