Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ​ട​ക്കാ​ട് സ​ർ​വി​സ്...

എ​ട​ക്കാ​ട് സ​ർ​വി​സ് റോ​ഡ് ടാ​ർ ചെ​യ്തി​ല്ല; നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ

text_fields
bookmark_border
എ​ട​ക്കാ​ട് സ​ർ​വി​സ് റോ​ഡ് ടാ​ർ ചെ​യ്തി​ല്ല; നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ
cancel
camera_alt

എ​ട​ക്കാ​ട് ബ​സാ​ർ വ​ഴി പോ​കു​ന്ന സ​ർ​വി​സ് റോ​ഡ്

എ​ട​ക്കാ​ട്: ക​ണ്ണൂ​ർ ത​ല​ശ്ശേ​രി റൂ​ട്ടി​ൽ എ​ട​ക്കാ​ട് ബ​സാ​ർ വ​ഴി ക​ട​ന്നു പോ​കു​ന്ന സ​ർ​വി​സ് റോ​ഡ് ടാ​ർ ചെ​യ്യാ​തെ നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ൽ. ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ എ​ട​ക്കാ​ട് വ​ഴി​യു​ള്ള സ​ർ​വി​സ് റോ​ഡി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്. ഇ​തി​നാ​ൽ നി​ല​വി​ൽ മു​മ്പ് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ സ​ർ​വി​സ് റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും ടാ​ർ ചെ​യ്യാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ ക​ല്ലു​ക​ൾ ചി​ത​റി​ത്തെ​റി​ക്കു​ക​യാ​ണ്.

ഇ​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്കും പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ടാ​ർ ചെ​യ്യാ​തെ നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്. ഇ​ടു​ങ്ങി​യ സ​ർ​വി​സ് റോ​ഡ് വ​ഴി മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളെ​യും ക​ട​ത്തി​വി​ട്ട​തോ​ടെ എ​ട​ക്കാ​ട് ഭാ​ഗ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ടാ​ർ ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - Edakkad service road was not tarred
Next Story