ന്യൂമാഹി: പെരിങ്ങാടി, മങ്ങാട് പ്രദേശത്ത് തെരുവ് നായകളുടെ കടിയേറ്റ് ഒരു കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. കല്യാണി നിവാസിൽ ചന്ദ്രി (58) ക്ക് ഇരു കൈകൾക്കും സാരമായി കടിയേറ്റു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുന്നുമ്മൽ വീട്ടിൽ അയൻ കൃഷ്ണ (5), തട്ടാന്‍റവിടെ ദേവൂട്ടി (76), കണ്ട്യന്‍റവിടെ പ്രേമൻ (35), വേലായുധൻ മൊട്ടയിലെ മാണിക്കോത്ത് സുരേഷ് ബാബു (48) എന്നിവരെയാണ് നായകൾ അക്രമിച്ചത്. ഇവർ തലശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.