പാലത്തായി പോക്സോ കേസ്​ പ്രതിയായ ബി.ജെ.പി നേതാവിന്‍റെ ഹരജി സർക്കാർ എതിർക്കണം -വിമൻ ജസ്റ്റിസ് മൂവ്​മെന്‍റ്​

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബി.ജെ.പി നേതാവും​ അധ്യാപകനുമായ കുനിയിൽ പദ്മരാജന്‍റെ പുനരന്വേഷണ ഹരജി സർക്കാർ എതിർക്കണമെന്ന്​ വിമൻ ജസ്റ്റിസ് മൂവ്​മെന്‍റ്​. ഇക്കാര്യമുന്നയിച്ച്​ സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോക്സോ പ്രകാരമുള്ള വകുപ്പുകൾ ചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരിക്കേ പുനരന്വേഷണത്തിന് പ്രതി ആവശ്യപ്പെട്ടത് രക്ഷപ്പെടാൻ വേണ്ടിയാണെന്ന്​ ജബീന ഇർഷാദ്​ ചൂണ്ടിക്കാട്ടി. ''ചൊവ്വാഴ്ച തലശ്ശേരി കോടതി പരിഗണിക്കുന്ന കേസിൽ സർക്കാർ നിലപാട് വളരെ നിർണ്ണായകമാണ്. താങ്കളുടെ സർക്കാർ ഏറെ പഴി കേട്ട കേസിൽ ഈ ഘട്ടത്തിലെങ്കിലും കൃത്യമായ നടപടികളെടുക്കണം. സ്വന്തം വിദ്യാർഥിനിയെ സ്കൂളിൽ വെച്ച് അധ്യാപകൻ പീഡിപ്പിച്ച കേസിൽ പ്രതി രക്ഷപ്പെട്ടാൽ അത് കേരളത്തിന് നൽകുന്ന സന്ദേശവും പ്രത്യാഘാതവും ഗുരുതരമായിരിക്കും" - അവർ കത്തിൽ സൂചിപ്പിച്ചു.

2020 മാർച്ച് മാർച്ച് 16 നാണ് ത​ന്‍റെ സ്‌കൂളിലെ പത്തുവയസുകാരിയെ പദ്മരാജൻ പീഡിപ്പിച്ചുവെന്ന പരാതി ഉയർന്നത്​. ബി.ജെ.പി തൃപ്പങ്ങോട്ടൂർ മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റും സംഘ്പരിവാർ അനുകൂല അധ്യാപക സംഘടനയായ എൻ.ടി.യു ജില്ലാ നേതാവുമായിരുന്നു പദ്മരാജൻ. കുട്ടിയുടെ ബന്ധുക്കൾ തലശ്ശേരി ഡി.വൈ.എസ്.പിക്കാണ്​ പരാതി നൽകിയത്​. പിന്നീട് പാനൂർ സ്‌റ്റേഷനിലേക്ക് കേസ് കൈമാറി. സി.ഐ ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല. പ്രതി​െയ അറസ്റ്റ് ചെയ്യാനോ നടപടിയെടുക്കാനോ പൊലീസ് തയാറാകാതിരുന്നത് ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചു. ഏ​െറ പ്രതിഷേധങ്ങൾക്ക് ശേഷം 2020 ഏപ്രിൽ 15നാണ്​ പദ്മരാജനെ ഒളിത്താവളത്തിൽനിന്ന്​ പൊലീസ് അറസ്റ്റ് ചെയ്തത്​.

അന്വേഷണ സംഘം കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ബന്ധുക്കളുടെ ആരോപണത്തുടർന്ന് അന്വേഷണ സംഘത്തെ മാറ്റുകയും കേസ് 2020 ഏപ്രിൽ 24 ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. അറസ്റ്റിലായി 90 ദിവസം പൂർത്തിയാകാനായിട്ടും കുറ്റപത്രം നൽകാത്തതിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ ജനകീയ സമരങ്ങൾ നടന്നു. തുടർന്ന് 90 ദിവസം പൂർത്തിയാകുന്നതിന് മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ ജൂലൈ 14 ന് ക്രൈം ബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചു. ഇതിൽ പോക്‌സോ ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75,82 വകുപ്പുകളാണ് ചുമത്തിയിരുന്നത്. 2020 ജൂലൈ 16ന് പ്രതിക്ക്​ ജാമ്യം ലഭിച്ചു. പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരിക്കേയാണ്​ പുനരന്വേഷണ ഹരജിയുമായി പ്രതി കോടതി​െയ സമീപിച്ചത്​. ഈ കേസ് നാളെ തലശ്ശേരി കോടതി പരിഗണിക്കും.

Tags:    
News Summary - Government should oppose palathayi Pocso case accused BJP leader's petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.