കണ്ണൂർ: ജില്ലയിലുണ്ടായ കനത്ത മഴയില്‍ വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടം സംഭവിച്ചു. ഒരു വീട് പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കണ്ണവം കോളനിയിലെ ടി. വസന്തയുടെ വീടാണ് പൂര്‍ണമായി തകര്‍ന്നത്. വീടിെൻറ മേല്‍ക്കൂര തകര്‍ന്നാണ് അപകടം സംഭവിച്ചത്. അപകടം നടക്കുന്ന സമയത്ത് വീട്ടുകാര്‍ പുറത്തായതിനാല്‍ ആളപായമില്ല.
തലശ്ശേരി താലൂക്കിലെ തൃപ്പങ്ങോട്ടൂര്‍ വില്ലേജിലെ നരിക്കോട്ടുമലയില്‍ പാറക്കല്ല് ഭീഷണിയായി നില്ക്കുന്ന സ്കൂളിന് സമീപം താമസിക്കുന്ന മൂന്നു കുടുംബങ്ങളെയും തൃപ്പങ്ങോട്ടൂര്‍, കൂടാളി വില്ലേജുകളിലെ ഒമ്പത് കുടുംബങ്ങളെയും ബന്ധുവീട്ടില്‍ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍ താലൂക്കില്‍ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
തളിപ്പറമ്പ് താലൂക്കില്‍ മൊറാഴ, പരിയാരം വില്ലേജുകളിലെ വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ആന്തൂര്‍ വില്ലേജിലെ നാല് വീടുകളുടെ സംരക്ഷണ മതില് തകര്‍ന്നു. പയ്യന്നൂര്‍ താലൂക്കിലെയും വീട്ടുമതില്‍ ഇടിഞ്ഞ് വീടിന് കേടുപാടു സംഭവിച്ചു.
• മഴയിൽ ലക്ഷങ്ങളുടെ നഷ്ടം
തളിപ്പറമ്പ്: ശനിയാഴ്ച രാത്രിയുണ്ടായ കനത്തമഴയിൽ തളിപ്പറമ്പിലും പരിസരത്തും ലക്ഷങ്ങളുടെ നഷ്ടം. കപ്പാലത്ത് കടകളിലും വീടുകളിലും വെള്ളം കയറി നിരവധി സാധനസാമഗ്രികൾ നശിച്ചു.കപ്പാലത്തെ ബാർബർ ഷോപ്, കൊറിയർ സർവിസ്,
ഹെൽമറ്റ് കട, സ്പെയർ പാർട്സ് കട തുടങ്ങിയ 12 ഓളം സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. മന്ന, മദ്റസ, ഞാറ്റുവയൽ, മുക്കോല എന്നിവിടങ്ങളിലും കടകളിലും വീടുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങളുൾപ്പെടെ വെള്ളത്തിലായി.
ഈ മാസം എട്ടിന് മഴ പെയ്തപ്പോൾ തന്നെ ഇവിടെയുള്ള ഓവുചാൽ നിർമാണത്തിലെ അശാസ്ത്രീയത കരാറുകാരനെയും വകുപ്പ് ഉദ്യോഗസ്ഥരെയും ബോധിപ്പിച്ചിരുന്നതായി വ്യാപാരികൾ പറഞ്ഞു. വിഷയത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം നടത്താനാണ് ഇവരുടെ തീരുമാനം. മഴക്കെടുതിയിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. വെള്ളം കയറിയ പ്രദേശങ്ങൾ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി സന്ദർശിച്ചു. കപ്പാലത്ത് സംസ്ഥാനപാത വികസനത്തിെൻറ ഭാഗമായി പണിത ഓവുചാലുകൾ വീതി കൂട്ടാൻ പി.ഡബ്ല്യൂ.ഡിയോട് ആവശ്യപ്പെട്ടതായി ഇവർ പറഞ്ഞു.
മഴയിൽ നിരവധി പേരുടെ വീട്ടുമതിലുകൾ തകർന്നു. ചളിവെള്ളം കയറി വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. ആടിക്കുംപാറ തെരുവ് നമ്പർ 10ൽ കെ. ഷാഹുൽ ഹമീദിെൻറ വീട്ടുമതിലിടിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തകർന്നു. ശനിയാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. മതിലും കാറും ഉൾപ്പെടെ തകർന്ന് മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കാനത്ത് ശിവക്ഷേത്രത്തിന് സമീപത്തെ ടി.വി. അനിതയുടെ വീട്ടുമതിൽ തകർന്നു. തൊട്ടടുത്ത് തന്നെയുള്ള കൂവ്വൻ സഫിയ, കൊഴുമ്മൽ മഠത്തിൽ സഫിയ എന്നിവരുടെ വീട്ടുമതിലും കെ.പി. അബ്ദുൽ ഖാദറിെൻറ വീടിെൻറ മുറ്റവും മതിലും തകർന്നു. വീട് അപകടാവസ്ഥയിലാണ്. മാന്ധംകുണ്ടലെ കിഴക്കീൽ ബാലകൃഷ്ണൻ, ടി. രാജു, കിഴക്കീൽ മുരളീധരൻ എന്നിവരുടെ മതിലും തകർന്നിട്ടുണ്ട്.
സംഭവസ്ഥലം നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, വില്ലേജ് ഓഫിസർ കെ. അബ്ദുറഹ്മാൻ എന്നിവർ സന്ദർശിച്ചു. പുളിമ്പറമ്പിൽ പച്ച വിജയെൻറ വീട്ടുമതിൽ തകർന്നു. കരിമ്പം കുണ്ടത്തിൽ കാവിെൻറ മുൻവശത്തെ ചുറ്റുമതിൽ ഇടിഞ്ഞ് കിണർ മൂടി. കാവിന് സമീപത്തെ ഓടൻ ഗിരീശെൻറ വീടിന് പിൻവശത്തെ സംരക്ഷണഭിത്തി തകർന്നു. സംഭവസ്ഥലം കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. സീന, വൈസ് പ്രസിഡൻറ് പാച്ചേനി രാജീവൻ തുടങ്ങിയവർ സന്ദർശിച്ചു. പൂമംഗലം ആലയാട് വയലിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും മരങ്ങൾ കടപുഴകി. വൈദ്യുതിബന്ധവും തടസ്സപ്പെട്ടു. പരിയാരം മുക്കുന്നിൽ കുപ്പാടക്കത്ത് ലക്ഷ്മണെൻറ വീടിന് മുകളിൽ തെങ്ങുവീണ് ഭാഗിക നാശമുണ്ടായി. മുണ്ടപ്രം അംഗൻവാടിക്ക് സമീപം ലതാവാസുവിെൻറ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.
ചെറുപുഴ: മഴക്കെടുതിയില്‍ മലയോരത്ത് വ്യാപകനാശം. ചെറുപുഴ, പെരിങ്ങോം വയക്കര പഞ്ചായത്തുകളില്‍ മണ്ണിടിഞ്ഞും സംരക്ഷണഭിത്തികള്‍ തകര്‍ന്നും നിരവധി വീടുകള്‍ അപകടഭീഷണിയിലായി. ഗ്രാമീണ റോഡുകള്‍ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. ശനിയാഴ്ച വൈകീട്ട് പെയ്തുതുടങ്ങി രാത്രിയില്‍ ശക്തി പ്രാപിച്ച മഴയാണ് മലയോര പഞ്ചായത്തുകളില്‍ നാശം വിതച്ചത്. സംരക്ഷണ ഭിത്തികള്‍ തകര്‍ന്നും മണ്ണിടിഞ്ഞും ചെറുപുഴ പഞ്ചായത്തിലെ കുണ്ടംതടത്ത് മുന്ന് വീടുകളും തട്ടുമ്മല്‍, കോറാളി, മഞ്ഞക്കാട് എന്നിവിടങ്ങളില്‍ ഒന്നുവീതം വീടുകളും അപകടഭീഷണിയിലായി. പാടിയോട്ടുചാൽ ചീർക്കാട്ട് വീടിനു മുകളിലേക്ക് തൊട്ടടുത്ത പറമ്പിെൻറ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു.
സ്വകാര്യവ്യക്തിയുടെ സ്ഥലം തട്ടുകളായി തിരിച്ചുകെട്ടിയ 20 അടിയോളം ഉയരമുള്ള സംരക്ഷണഭിത്തിയാണ് 25 മീറ്ററോളം നീളത്തിൽ ഇടിഞ്ഞ് തൊട്ടു താഴെയുള്ള വീടിെൻറ അടുക്കള ഭാഗത്ത് പതിച്ചത്. കുണ്ടത്തടത്തെ വില്ലന്താനം ബേബി, കടയക്കര വിശ്വൻ, വള്ളിക്കുടിയൻ ശൈലജ, തട്ടുമ്മലിലെ ചെട്ടിക്കാട്ട് നാരായണന്, പാക്കഞ്ഞിക്കാട്ടെ കൂത്തൂർ പ്രസാദ്, കോറാളിയിൽ ടി.ടി. തോമസ്, പാടിയോട്ടുചാല്‍ ചീര്ക്കാട്ട് പറമ്പന്‍ തമ്പാന് എന്നിവരുടെ വീടുകളാണ് അപകടഭീഷണിയിലായത്. എവിടെയും ആളപായമില്ല. അപകടമുണ്ടായ സ്ഥലങ്ങളില്‍ പെരിങ്ങോം ഫയർ സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷിെൻറ നേതൃത്വത്തിൽ അഗ്നിശമനസേനയും ചെറുപുഴ എസ്.ഐ എം.പി. ഷാജിയുടെ നേതൃത്വത്തില്‍ പൊലീസും എത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. ശക്തമായ മഴയില്‍ മലവെള്ളം കുത്തിയൊഴുകി പലയിടങ്ങളിലും ഗ്രാമീണ റോഡുകളും തകര്‍ന്നു. മിക്കയിടത്തും മണിക്കൂറുകളോളം വൈദ്യുതിയും നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.