മുഴപ്പിലങ്ങാട്: പഞ്ചായത്തിലെ രണ്ടാം വാർഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ അധികൃതരുടെ മെല്ലെപ്പോക്കിൽ വ്യാപക പ്രതിഷേധം. വർഷങ്ങളായി അനുഭവിക്കുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാവണമെന്ന് നാട്ടുകാർ പറയുന്നു.
ജൂലൈയിൽ വെള്ളം കയറിയപ്പോൾ തോണിയിറക്കി ആളുകളെ മാറ്റിപ്പാർപ്പിച്ച പ്രദേശമാണ് ഇവിടം.ദേശീയപാത ഓവുചാൽ നിർമാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്. ഇതേ തുടർന്ന് പെട്ടെന്നുള്ള പരിഹാരമെന്ന നിലയിൽ സർവിസ് റോഡുൾപ്പെടെ കുഴിയെടുത്ത് വെള്ളമൊഴുക്കാൻ ശ്രമിച്ചത് കൂടുതൽ ദുരിതം വിതച്ചു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. തുടർന്ന് ദിവസങ്ങളോളം മോട്ടോറിന്റെ സഹായത്തോടെ വെള്ളം ഒഴുക്കി താൽക്കാലിക പരിഹാരം കണ്ടെത്തുകയായിരുന്നു.
തുടർന്ന് രണ്ടു മാസം കഴിഞ്ഞിട്ടും പ്രായോഗികമായ ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളക്കെട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരംതേടി വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിൽ സർവകക്ഷി യോഗം ചേർന്ന് നിർദേശങ്ങൾ ഡെപ്യൂട്ടി കലക്ടർക്ക് നൽകിയിട്ടുണ്ട്. തുടർ നടപടികൾ നടന്നുവരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിതയും സെക്രട്ടറി എം. ഗംഗാധരനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.