Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഴപ്പിലങ്ങാട്ടെ...

മുഴപ്പിലങ്ങാട്ടെ വെള്ളക്കെട്ടിന് പരിഹാരമായില്ല; അധികൃതരുടെ അനാസ്ഥയിൽ വ്യാപക പ്രതിഷേധം

text_fields
bookmark_border
waterlogging
cancel
camera_alt

വെള്ളംകയറിയ കെ.പി. ഹൗസിലെ സോമന്റെ വീട്

മു​ഴ​പ്പി​ല​ങ്ങാ​ട്: പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​രു​ടെ മെ​ല്ലെ​പ്പോ​ക്കി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹ​ാര​മു​ണ്ടാ​വ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ജൂ​ലൈ​യി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ തോ​ണി​യി​റ​ക്കി ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം.​ദേ​ശീ​യ​പാ​ത ഓ​വു​ചാ​ൽ നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ക്കി​യ​ത്. ഇ​തേ തു​ട​ർ​ന്ന് പെ​ട്ടെ​ന്നു​ള്ള പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ സ​ർ​വി​സ് റോ​ഡു​ൾ​പ്പെ​ടെ കു​ഴി​യെ​ടു​ത്ത് വെ​ള്ള​മൊ​ഴു​ക്കാ​ൻ ശ്ര​മി​ച്ച​ത് കൂ​ടു​ത​ൽ ദു​രി​തം വി​ത​ച്ചു. ഇ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളോ​ളം മോ​ട്ടോ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ വെ​ള്ളം ഒ​ഴു​ക്കി താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും പ്രാ​യോ​ഗി​ക​മാ​യ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം​തേ​ടി വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന് നി​ർ​ദേ​ശ​ങ്ങ​ൾ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. തു​ട​ർ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന്​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്​ ടി. ​സ​ജി​ത​യും സെ​ക്ര​ട്ട​റി എം. ​ഗം​ഗാ​ധ​ര​നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur newsWaterloggingProtest
News Summary - However waterlogging was not resolved-Widespread protests against the negligence of the authorities
Next Story