ഇനാരമോളെ മറക്കരുതേ....

ക​ണ്ണൂ​ർ: അ​പൂ​ർ​വ ജ​നി​ത​ക രോ​ഗം ബാ​ധി​ച്ച ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള ഇ​നാ​ര മോ​ളോ​ട്​ കാ​രു​ണ്യം കാ​ണി​ക്കാ​ൻ മ​റ​ക്ക​രു​തേ​യെ​ന്നാ​ണ്​ മു​ഴ​പ്പി​ല​ങ്ങാ​​ട്ടു​കാ​രു​ടെ അ​ഭ്യ​ർ​ഥ​ന. സ്പൈ​ന​ൽ മ​സ്കു​ലാ​ർ അ​ട്രോ​ഫി എ​ന്ന ഗു​രു​ത​ര രോ​ഗം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ മു​ഴ​പ്പി​ല​ങ്ങാ​ട് കെ​ട്ടി​ന​ക​ത്തെ മു​ഹ​മ്മ​ദ് റാ​ഷി​ദ് - ഫാ​ത്തി​മ ഹി​സാ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഇ​നാ​ര മ​റി​യം അ​ടി​യ​ന്ത​ര ചി​കി​ത്സ തേ​ടു​ക​യാ​ണ്.

ഭീ​മ​മാ​യ ചെ​ല​വു​ള്ള ചി​കി​ത്സ​ക്ക് വ​ക​യി​ല്ലാ​തെ നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ലാ​യ കു​രു​ന്നി​ന്‍റെ ചി​കി​ത്സ​ക്കാ​യി ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ സ​ർ​വ​ക​ക്ഷി കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​രി​ച്ച്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ക​മ്മി​റ്റി​ക്ക്​ മൂ​ന്ന​ര​ക്കോ​ടി രൂ​പ മാ​ത്ര​മാ​ണ്​ സ​മാ​ഹ​രി​ക്കാ​നാ​യ​ത്‌. ബം​ഗ​ളൂ​രു​വി​ലെ മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഇ​നാ​ര മോ​ളു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ആ​റു​ല​ക്ഷം രൂ​പ വി​ല വ​രു​ന്ന റി​സ​പ്ലാം എ​ന്ന മ​രു​ന്ന്​ മാ​സം തോ​റും കു​ത്തി​വെ​ച്ചാ​ണ്​ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്‌.

18 കോ​ടി​യു​ടെ മ​രു​ന്ന്​ എ​ത്ര​യും​വേ​ഗം ന​ൽ​കു​ക എ​ന്ന​ത്‌ മാ​ത്ര​മാ​ണ്​ പ്ര​തി​വി​ധി. മു​ഴ​പ്പി​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ടി. ​സ​ജി​ത ചെ​യ​ർ​പേ​ഴ്സ​നും എ​ട​ക്കാ​ട് മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ പി. ​ഹ​മീ​ദ് മാ​സ്റ്റ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ​കു​ഞ്ഞി​​ന്‍റെ പു​ഞ്ചി​രി​യും ജീ​വ​നും നി​ല​നി​ർ​ത്താ​നാ​യി കാ​രു​ണ്യ​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ്​ നാ​ട്ടു​കാ​ർ.

ഇ​നാ​ര​യു​ടെ ചി​കി​ത്സ​ക്കാ​യി ചു​വ​ടെ​യു​ള്ള അ​ക്കൗ​ണ്ടി​ൽ സ​ഹാ​യ​മ​യ​ക്കാം. യു.​പി.​ഐ ഐ.​ഡി: 9744918645@sbi ഹാ​ഷിം എ.​പി, ഗൂ​ഗ്​​ൾ പേ: 8590508864 ​ഫ​ർ​സാ​ന കെ.​ടി, ബ്രാ​ഞ്ച്​: കാ​ടാ​ച്ചി​റ എ​സ്.​ബി.​ഐ, അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 403 441 997 87, ഐ.​എ​ഫ്.​​എ​സ്.​​സി​: SBIN 0071263

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചി​കി​ത്സ സ​മി​തി ട്ര​ഷ​റ​ർ ഹാ​ഷിം ബ​പ്പ​ൻ, ക​ൺ​വീ​ന​ർ ഹു​സീ​ബ്‌ ഉ​മ്മ​ൽ, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​രാ​യ അ​മ​ർ ഷാ​ൻ, ആ​ബി​ദ കോ​ടി​യേ​രി, അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Inara need medical support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.