കണ്ണൂർ: ഐ.എൻ.എല്ലിലെ പിളർപ്പിൽ ജില്ല പ്രസിഡൻറും സെക്രട്ടറിയും രണ്ടു തട്ടിൽ. ജില്ല സെക്രട്ടറി താജുദ്ദീൻ മട്ടന്നൂർ കാസിം ഇരിക്കൂർ പക്ഷത്തിെനാപ്പമാണ്. അതേസമയം, ജില്ല പ്രസിഡൻറ് മഹ്മൂദ് പറക്കാട്ട് എ.പി. അബ്ദുൽ വഹാബിെനയാണ് പിന്തുണക്കുന്നത്. കാസിം വിഭാഗം ബുധനാഴ്ച വിളിച്ച ജില്ല പ്രവർത്തകസമിതി യോഗത്തിൽനിന്ന് മഹ്മൂദ് പറക്കാട്ട് വിട്ടുനിന്നു. വഹാബിനൊപ്പം നിൽക്കുന്ന മറ്റുള്ളവരും യോഗത്തിനെത്തിയില്ല. കാസിം ഇരിക്കൂറിെൻറ ജില്ലയിൽ അദ്ദേഹത്തിെൻറ തട്ടകമായ ഇരിക്കൂർ മണ്ഡലത്തിൽനിന്നുള്ള എല്ലാവരും വിട്ടുനിന്നത് കാസിം പക്ഷത്തിന് ക്ഷീണമായി. 11 മണ്ഡലം കമ്മിറ്റികളിൽ ഭൂരിപക്ഷം മണ്ഡലം കമ്മിറ്റി ഭാരവാഹികളും യോഗത്തിന് എത്തിയതായും ജില്ലയിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും താജുദ്ദീൻ മട്ടന്നൂർ അവകാശപ്പെട്ടു.
ജില്ല പ്രസിഡൻറിന് പുറമെ, ജില്ല ട്രഷററും കൂത്തുപറമ്പ് ബ്ലോക്ക് മെംബറുമായ െക.പി. യൂസുഫ് ഉൾപ്പെടെയുള്ളവർ കാസിം പക്ഷത്തിെൻറ യോഗത്തിൽ പെങ്കടുത്തിട്ടില്ലെന്ന് നാഷനൽ യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് െക.ടി. സമീർ പറഞ്ഞു. ഇരിക്കൂർ, തലശ്ശേരി, കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലം ഭാരവാഹികളും ജില്ല പ്രവർത്തക സമിതിയിൽനിന്ന് വിട്ടുനിൽക്കുകയാണുണ്ടായതെന്നും സമീർ പറഞ്ഞു.
എ.പി. അബ്ദുൽ വഹാബ്, സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ തുടങ്ങിയവർ കഴിഞ്ഞ ദിവസം തലശ്ശേരിയിൽ സി.കെ.പി. ചെറിയ മമ്മു കേയി, എസ്.എ. പുതിയവളപ്പിൽ എന്നിവരുെട ഖബർ സന്ദർശനത്തിന് എത്തിയിരുന്നു. ഇതോടനുബന്ധിച്ച് വഹാബ് വിഭാഗം തലശ്ശേരിയിൽ അനൗദ്യോഗികമായി യോഗം ചേർന്നാണ് ബുധനാഴ്ച നടന്ന ജില്ല പ്രവർത്തക സമിതിയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. കണ്ണൂർ സിറ്റിയിലെ ഐ.എൻ.എൽ ഓഫിസിൽ നടന്ന ജില്ല പ്രവർത്തകസമിതി യോഗത്തിൽ സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
അംഗത്വവിതരണമായിരുന്നു പ്രവർത്തകസമിതിയുടെ മുഖ്യ അജണ്ട. ജില്ല പ്രസിഡൻറിെൻറ അഭാവത്തിൽ ജില്ല വൈസ് പ്രസിഡൻറ് വി.കെ. ഉമ്മർ കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന െസക്രട്ടറി എം.എ. ലത്തീഫ്, ജില്ല സെക്രട്ടറി താജുദ്ദീൻ മട്ടന്നൂർ, എൻ.വൈ.എൽ സംസ്ഥാന പ്രസിഡൻറ് ഷമീർ പയ്യനങ്ങാടി, ജില്ല വൈസ് പ്രസി. പി.കെ. മൂസ, ജില്ല സെക്രട്ടറിമാരായ അബ്ദുറഹ്മാൻ പാവനൂർ, ഹമീദ് ചെങ്ങളായി, ഇക്ബാൽ പോപുലർ, വി.പി. മുസ്തഫ, എൻ.എൽ.യു ജില്ല പ്രസിഡൻറ് വഹാബ് കണ്ണാടിപ്പറമ്പ്, മുസ്തഫ കണ്ണുക്കര, യൂത്ത് ലീഗ് ജില്ല സെക്രട്ടറി നാസർ കൂരാറ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡി. മുനീർ, വൈസ് പ്രസിഡൻറ് അഹ്മദ് തലശ്ശേരി, നഗരസഭാംഗങ്ങളായ ബംഗ്ല ഷംസുദ്ദീൻ, മുഹമ്മദ് റാഫി, എൻ.വൈ.എൽ ജന. സെക്രട്ടറി ബഷീർ മുണ്ടേരി തുടങ്ങിയവരാണ് ജില്ല പ്രവർത്തകസമിതിയിൽനിന്ന് വിട്ടുനിന്ന പ്രമുഖർ.
വഹാബിന് എൽ.ഡി.എഫ് പിന്തുണയില്ല–ബി. ഹംസഹാജി
കണ്ണൂർ: എൽ.ഡി.എഫിെൻറ പിന്തുണ തനിക്കാണെന്ന് എ.പി. അബ്ദുൽ വഹാബ് പറയുന്നത് അവകാശവാദം മാത്രമാണെന്ന് ഐ.എൻ.എൽ കാസിം ഇരിക്കൂർ വിഭാഗം സംസ്ഥാന പ്രസിഡൻറ് ബി. ഹംസ ഹാജി പറഞ്ഞു. കണ്ണൂരിൽ ഐ.എൻ.എൽ ജില്ല പ്രവർത്തക സമിതി ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗും നടത്തുന്ന ചരടുവലിക്ക് ൈകയാളാവുകയാണ് വഹാബ്. വഹാബിനെയും അദ്ദേഹത്തോടൊപ്പം നിൽക്കുന്നവരെയും പാർട്ടി ദേശീയ നേതൃത്വമാണ് പുറത്താക്കിയത്. ജില്ലയിലെ ഐ.എൻ.എൽ പ്രവർത്തകരുടെ പൂർണ പിന്തുണ ദേശീയ നേതൃത്വത്തിനൊപ്പം നിൽക്കുന്ന കാസിം ഇരിക്കൂർ പക്ഷത്തിനുണ്ട്. എൽ.ഡി.എഫിൽ തന്നെയാണ് പാർട്ടി ഇപ്പോഴുമുള്ളത്. എൽ.ഡി.എഫിൽ തുടരണോ വേണ്ടയോയെന്നു തീരുമാനിക്കേണ്ടത് അതിന് നേതൃത്വം നൽകുന്ന പാർട്ടികളാണ്. ഇബ്രാഹിം സുലൈമാൻ സേട്ട് ഐ.എൻ.എൽ രൂപവത്കരിച്ചതു മുതൽ അദ്ദേഹത്തോടും പാർട്ടിയുമോടൊപ്പം ഒന്നും ആഗ്രഹിക്കാതെ പ്രവർത്തിച്ചുവരുകയാണ് താനടക്കമുള്ളവർ. തങ്ങൾക്ക് ഗ്രൂപ്പോ പക്ഷമോ ഇല്ലെന്നും അദ്ദേഹം തുടർന്നു.
വഹാബിനെതിരായ നീക്കം അംഗീകരിക്കില്ല –മഹ്മൂദ് പറക്കാട്ട്
കണ്ണൂർ: എ.പി. അബ്ദുൽ വഹാബിനെതിരായ നീക്കത്തിൽ പ്രതിഷേധിച്ചാണ് ജില്ല പ്രവർത്തക യോഗത്തിൽനിന്ന് വിട്ടുനിന്നതെന്ന് ഐ.എൻ.എൽ ജില്ല പ്രസിഡൻറ് മഹ്മൂദ് പറക്കാട്ട് പറഞ്ഞു. പാർട്ടിക്ക് വേണ്ടി കഴിഞ്ഞ കാലങ്ങളിൽ വിയർപ്പൊഴുക്കിയവരെ ഒറ്റയടിക്ക് ഒഴിവാക്കുന്നത് ശരിയായ നടപടിയല്ല. അക്കാര്യത്തിൽ പ്രതിഷേധം അറിയിക്കാനാണ് ജില്ല പ്രവർത്തക സമിതിയിൽനിന്ന് വിട്ടുനിന്നത്. നേതൃത്വത്തിനുള്ള മുന്നറിയിപ്പാണിത്. പാർട്ടി ഐക്യത്തോടെ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.