പി​ടി​കൂ​ടി​യ വെ​ടി​യു​ണ്ട​ക​ൾ

കൂട്ടുപുഴ അതിർത്തിയിൽ 100 വെടിയുണ്ടകൾ പിടികൂടി

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ കർണാടക ട്രാൻസ്പോർട്ട് ബസിൽനിന്ന് 100 വെടിയുണ്ടകൾ പിടികൂടി. ചൊവ്വാഴ്ച രാവിലെ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ കെ.പി. ഗംഗാധരന്റെ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർമാരായ പി. പ്രമോദൻ, ഇ.സി. ദിനേശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സതീഷ് വിളങ്ങാട്ടുഞാലിൽ, രാഗിൽ എന്നിവരുൾപ്പെട്ട എക്സൈസ് സംഘം കിളിയന്തറയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത നിലയിൽ 10 പാക്കറ്റുകളിലായി 100 നാടൻതോക്ക് തിരകൾ പിടികൂടിയത്.

പിടിച്ചെടുത്ത വെടിയുണ്ടകൾ തുടർ നടപടികൾക്കായി ഇരിട്ടി പൊലീസിന് കൈമാറി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വന്യമൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്ന നാടൻ തോക്കിൽ ഉപയോഗിക്കുന്നതിന് കൈമാറാൻ കൊണ്ടുവരുകയായിരുന്ന തിരകളാണ് പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - 100 bullets were seized at Kootupuzha border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.