ഇരിട്ടി: പായം പഞ്ചായത്തിലെ കിളിയന്തറ 32ാം മൈൽ ഗ്രാമം കാട്ടുതേനീച്ചകളുടെ ആക്രമണഭീതിയിൽ. രണ്ട് ദിവസത്തിനിടയിൽ പ്രദേശത്തെ 12ഓളം പേർക്ക് തേനീച്ചകളുടെ കുത്തേറ്റു. സാരമായി പരിക്കേറ്റ മൂന്നുപേർ ആശുപത്രികളിൽ ചികിത്സയിലാണ്.
തലശ്ശേരി- വളവുപാറ അന്തർ സംസ്ഥാന പാതയോരത്തേക്കാണ് തേനീച്ച കൂട്ടമായി എത്തുന്നത്. കിളിയന്തറ 32ാം മൈൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിൽക്കുകയായിരുന്ന ഇരിട്ടി നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. അനിതക്കാണ് ആദ്യം കുത്തേറ്റത്.
പിന്നാലെ, റോഡരികിലും കടകളിലുമായി നിൽക്കുകയായിരുന്ന അപ്പച്ചൻ ചാക്യാനിക്കുന്നേൽ, ഹരിദാസൻ കോരംതൊടിയിൽ, മോനിക്ക ചേനങ്ങ് പള്ളിൽ, കബീർ, ടി.കെ. ജോസഫ്, പി.എൻ. സുരേഷ് എന്നിവർക്കും കുത്തേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.