ഇരിട്ടി: സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കണ്ണൂരിൽനിന്ന് മൂവർ സംഘം ലഡാക്കിലേക്ക്. കാക്കയങ്ങാട് സ്വദേശികളായ മുഹമ്മദ് സലീൽ, പി.കെ. അജ്മൽ, കെ. അജ്മൽ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം സൈക്കിളിൽ കശ്മീരിലെ ലഡാക്കിലേക്ക് യാത്ര പുറപ്പെട്ടത്. പുതുതലമുറയിൽ ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെ വർധിച്ചുവരുന്ന സാഹചര്യത്തിൽ വ്യായാമം ചെയ്യുന്നതിനും ആരോഗ്യ സംരക്ഷണത്തിനുമായി മലയോര മേഖലകളിൽ ഉൾപ്പെടെ സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇവർ സൈക്കിളിൽ ലഡാക്കിലേക്ക് യാത്ര പുറപ്പെട്ടത്.
ഒരു ദിവസം 60 കിലോമീറ്ററിലധികം യാത്ര ചെയ്ത് 50 ദിവസം കൊണ്ട് ലഡാക്കിലെത്താനാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് മുഹമ്മദ് സലീൽ പറഞ്ഞു.ആദ്യ ദിനം കാക്കയങ്ങാട് സ്വദേശികളായ ഇവർ മൂന്നുപേർ മാത്രമാണ് യാത്ര പുറപ്പെട്ടതെങ്കിലും അടുത്ത ദിവസം മൂന്നുപേർ കൂടി ഇവർക്കൊപ്പം ചേരും. ഇതിനുമുമ്പും യാത്ര ചെയ്തിട്ടുണ്ടെങ്കിലും സൈക്കിളിൽ ആദ്യമായാണ് യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.