റേഷൻ കടയിൽനിന്ന്​ സ്വകാര്യ ഗോഡൗണിലേക്ക് അരിക്കടത്ത് പിടികൂടി

ഇരിട്ടി: വള്ളിത്തോടിലെ റേഷൻ കടയിൽനിന്ന്​ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി താലൂക്ക് സപ്ലൈ അധികൃതർ പിടികൂടി. താലൂക്ക് റേഷനിങ്​ ഇൻസ്‌പെക്ടർക്ക് കിട്ടിയ രഹസ്യ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്, റേഷൻ കാർഡ് ഉടമകൾക്ക്​ നൽകേണ്ട പച്ചരി സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് മറിച്ചുവിറ്റതായി കണ്ടെത്തിയത്. വിളമന വില്ലേജ് ഒാഫിസർ ബിബി മാത്യുവി​െൻറ സാന്നിധ്യത്തിൽ സ്വകാര്യ വ്യക്തിയുടെ ഗോഡൗൺ തുറന്ന് അരി പിടിച്ചെടുത്തു.

പിടിച്ചെടുത്ത അരി വള്ളിത്തോ​ടിലെ 94ാം നമ്പർ റേഷൻ കടയിലേക്ക് മാറ്റി സ്​റ്റോക്കിൽ ഉൾപ്പെടുത്തി. പ്രദേശത്തെ 93ാം നമ്പർ റേഷൻ കടയിൽ നടത്തിയ പരിശോധനയിൽ നിലവിലുള്ള സ്‌റ്റോക്കിൽ കുറവുള്ളതായി കണ്ടെത്തി. എം.ജി ഐസക്കി​െൻറ ലൈസൻസിയിലുള്ള 93ാം നമ്പർ റേഷൻ കടയിൽ നിന്നാണ് അരി കടത്തിയതെന്ന് പരിശോധനയിൽ തെളിഞ്ഞു. ഐസക്കി​െൻറ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾക്കായി ശിപാർശ നൽകി. റേഷനരി കണ്ടെത്തിയ സ്വകാര്യ ഗോഡൗൺ ഉടമക്കെതിരെ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ആരംഭിച്ചു. റേഷനിങ്​ ഇൻസ്‌പെക്ടർ പി.കെ. വിജേഷി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.