ഇരിട്ടി: ഇരുമ്പുപണിക്കാരെൻറ പണിയായുധങ്ങൾ മോഷണം പോയതായി പരാതി. ഇരിട്ടി പാലത്തിനു സമീപം കൊല്ലപ്പണിയെടുക്കുന്ന വിളക്കോട് ഉവ്വാപള്ളി സ്വദേശി പുതിയപുരയിൽ പി.പി. രമേശനാണ് പണിസ്ഥലത്ത് സൂക്ഷിച്ച പണിയായുധങ്ങൾ മോഷണം പോയതായി ഇരിട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ലോക്ഡൗണിനെ തുടർന്ന് തൊഴിലെടുക്കാൻ സാധിക്കാത്തതിനാൽ പണിശാല അടച്ചിട്ടതായിരുന്നു.
കഴിഞ്ഞ ദിവസം തൊട്ടടുത്ത മിൽമ ബൂത്തിൽ മോഷണശ്രമം നടന്നതായ വിവരത്തെ തുടർന്ന് പണിശാലയിൽ വന്നുനോക്കിയപ്പോഴാണ് പണിയായുധങ്ങൾ ഉൾപ്പെടെ മുഴുവൻ ഇരുമ്പുസാധനങ്ങളും മോഷണം പോയതായറിഞ്ഞത്. പണിയായുധങ്ങളും ഇരുമ്പുപണി തീർക്കുന്നതിനായി മറ്റുള്ളവർ നൽകിയ പണിയായുധങ്ങളുമാണ് മോഷണം പോയതെന്ന് രമേശൻ പറഞ്ഞു. ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.