ഇരിട്ടി: പ്രഭാത നടത്തത്തിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് മരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പുന്നാട് അശ്വതി നിവാസിൽ പടിയൂർ ദാമോദരൻ മാസ്റ്റർ (70) ആണ് തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചത്. ഞായറാഴ്ച രാവിലെ 6.30ഓടെ തലശ്ശേരി-വളവുപാറ റോഡിൽ കീഴൂർകുന്ന് എം.ജി കോളജ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം.
നടത്തത്തിനിെട പിന്നിൽനിന്ന് അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ദാമോദരൻ മാസ്റ്റർ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കോൺഗ്രസ് എസ് ജില്ല ജന.സെക്രട്ടറി, എൻ.സി.പി ജില്ല ജന. സെക്രട്ടറി, കെ.എ.പി.ടി യൂനിയൻ ജില്ല ഭാരവാഹി, പെൻഷനേഴസ് അസോസിയേഷൻ ജില്ല കമ്മിറ്റി അംഗം, താലൂക്ക് വികസന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. തില്ലങ്കേരി തെക്കംപൊയിൽ വാണിവിലാസം എൽ.പി സ്കൂളിൽ റിട്ട. പ്രധാനാധ്യാപകനായിരുന്നു.
ഭാര്യ: ലീല (റിട്ട. പ്രധാനാധ്യാപിക, മീത്തലെ പുന്നാട് യു.പി.എസ്). മക്കൾ: ബെൻസി രാജ് (അധ്യാപകൻ, ഇരിട്ടി ഹയർസെക്കൻഡറി), സജിൽ രാജ് (മാനേജർ, ഇന്ത്യൻ ക്രെഡിറ്റ് സൊസൈറ്റി, തളിപ്പറമ്പ്). മരുമക്കൾ: സൂര്യ (മാനേജർ ഗ്രാമീൺ ബാങ്ക്, കണ്ണവം), അനുജ (രജിസ്ട്രാർ ഓഫിസ്, ഉളിക്കൽ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് പുന്നാട്ടെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.