ബാ​ല​ച​ന്ദ്ര​മേ​നോ​ൻ

കോ​ൺ​ഗ്ര​സ് നേ​താ​വ്​ യു.ബാ​ല​ച​ന്ദ്ര​മേ​നോ​ൻ നി​ര്യാ​ത​നാ​യി


ഇ​രി​ട്ടി: കോ​ൺ​ഗ്ര​സ് നേ​താ​വും വാ​ഗ്മി​യു​മാ​യി​രു​ന്ന തി​ല്ല​ങ്കേ​രി ആ​ല​യാ​ട്ടെ ജ​യ​ന്തി​യി​ൽ യു. ​ബാ​ല​ച​ന്ദ്ര​മേ​നോ​ൻ (84) നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​കാ​ലം ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ്, അ​വി​ഭ​ക്ത ഡി.​സി.​സി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ആ​ർ.​ടി.​എ ബോ​ർ​ഡ് അം​ഗം, മീ​റ്റ് ഇ​ന്ത്യ പ്രൊ​ഡ​ക്​​ട് ഡ​യ​റ​ക്​​ട​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു. മാ​ന​ന്തേ​രി​യി​ലെ പ​രേ​ത​രാ​യ പ​നോ​ളി കു​ഞ്ഞി​ക്ക​ണ്ണ​ൻ ന​മ്പ്യാ​രു​ടെ​യും ഉ​ള്ളാ​ട്ടി​ൽ മീ​നാ​ക്ഷി അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. തി​ല്ല​േ​ങ്ക​രി ആ​ല​യാ​ട്​ യു.​പി സ്​​കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​നാ​ണ്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ ആ​റ​ളം ഡി​വി​ഷ​നെ​യാ​ണ്​ പ്ര​തി​നി​ധാ​നം ചെ​യ്​​തി​രു​ന്ന​ത്. കോ​ൺ​ഗ്ര​സ്​ സം​ഘ​ട​നാ രാ​ഷ്​​ട്രീ​യ രം​ഗ​ത്ത്​ ഒ​രു​കാ​ല​ത്ത്​ പ്ര​മു​ഖ വാ​ഗ്മി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു. അ​ടു​ത്ത​കാ​ല​ത്താ​യി സ​ജീ​വ രാ​ഷ്​​ട്രീ​യ​ത്തി​ൽ നി​ന്നു​മാ​റി വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: പി.​എം. ജ​യ​ല​ക്ഷ്​​​മി. മ​ക്ക​ൾ: മി​നി മോ​ഹ​ൻ (കാ​ടാ​ച്ചി​റ), മോ​ളി ഉ​ണ്ണി​കൃ​ഷ്​​ണ​ൻ (അ​ധ്യാ​പി​ക, ക​ണ്ണ​വം യു.​പി സ്​​കൂ​ൾ), പ​രേ​ത​നാ​യ അ​ഡ്വ. പി.​വി. മ​ധു മേ​നോ​ൻ (സു​ദി​നം പ​ത്രാ​ധി​പ​ർ). മ​രു​മ​ക്ക​ൾ: കെ. ​മോ​ഹ​ന​ൻ (റി​ട്ട. സൂ​പ്ര​ണ്ട്, ഇ​രി​ട്ടി എം.​ജി കോ​ള​ജ്), ജ്യോ​തി (പ്രി​ൻ​റ​ർ ആ​ൻ​ഡ്​ പ​ബ്ലി​ഷ​ർ, സു​ദി​നം ക​ണ്ണൂ​ർ), കെ.​വി. ഉ​ണ്ണി​കൃ​ഷ്​​ണ​ൻ (റി​ട്ട. കെ.​എ​സ്.​ഇ.​ബി).

സ​ഹോ​ദ​ര​ങ്ങ​ൾ: യു. ​ബാ​ബു ഗോ​പി​നാ​ഥ് (സു​ദി​നം പ​ത്രാ​ധി​പ​ർ, കോ​ൺ​ഗ്ര​സ് എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി), പ്ര​ഫ. ശ​ശി മേ​നോ​ൻ (നീ​ലേ​ശ്വ​രം), ന​ളി​നി മാ​ധ​വ​ൻ (മാ​നേ​ജി​ങ് പാ​ർ​ട്​​ണ​ർ, സു​ദി​നം പ​ബ്ലി​ക്കേ​ഷ​ൻ), ബേ​ബി​ഗി​രി​ജ (റി​ട്ട. അ​ധ്യാ​പി​ക), ഗീ​ത രാ​മ​കൃ​ഷ്​​ണ​ൻ (ശ​ങ്ക​ര​നെ​ല്ലൂ​ർ). സം​സ്​​കാ​രം ന​ട​ത്തി.

യു. ബാലചന്ദ്രമേനോന് യാത്രാമൊഴി

ഇ​രി​ട്ടി: പ്ര​ഭാ​ഷ​ണം​കൊ​ണ്ടും സ്​​റ്റ​ഡി ക്ലാ​സെ​ടു​ത്തും കോ​ൺ​ഗ്ര​സി​ന് നേ​തൃ​പ​ര​മാ​യ ശ​ക്തി​പ​ക​ർ​ന്ന നേ​താ​വാ​യി​രു​ന്നു അ​ന്ത​രി​ച്ച യു. ​ബാ​ല​ച​ന്ദ്ര​മേ​നോ​ൻ. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്ന നി​ല​യി​ലും ദീ​ർ​ഘ​കാ​ലം ഡി.​സി.​സി​യു​ടെ വൈ​സ് പ്ര​സി​ഡ​ൻ​റാ​യും അ​വി​ഭ​ക്ത കോ​ൺ​ഗ്ര​സി​ൽ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ച് ഭ​ര​ണ​രം​ഗ​ത്തും സം​ഘ​ട​ന രം​ഗ​ത്തും ക​ഴി​വ് തെ​ളി​യി​ച്ചു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ. ആ​ൻ​റ​ണി​യു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു.ചി​റ്റാ​രി​പ്പ​റ​മ്പി​ലെ മ​ക​ളു​ടെ വീ​ട്ടി​ൽ​നി​ന്ന്​ തി​ല്ല​ങ്കേ​രി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ആ​ല​യാ​ട് യു.​പി സ്‌​കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം.​കെ. രാ​ഘ​വ​ൻ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, സ​ണ്ണി ജോ​സ​ഫ്, സ​ജീ​വ് ജോ​സ​ഫ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​പി. ദി​വ്യ, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്​​റ്റ്യ​ൻ, തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി. ​ശ്രീ​മ​തി, ക​ണ്ണൂ​ർ മേ​യ​ർ അ​ഡ്വ. ടി.​ഒ. മോ​ഹ​ന​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ. ​വേ​ലാ​യു​ധ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ നാ​ജി​ദ സാ​ദി​ഖ്, യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മാ​ർ​ട്ടി​ൻ ജോ​ർ​ജ്​, മു​ൻ പ്ര​സി​ഡ​ൻ​റ്​ സ​തീ​ശ​ൻ പാ​ച്ചേ​നി, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി പി. ​സ​ന്തോ​ഷ് കു​മാ​ർ, കെ.​എ. ഫി​ലി​പ്പ്, എം.​പി. മു​ര​ളി, എ. ​പ്ര​ദീ​പ​ൻ, ഇ.​പി.​ആ​ർ. വേ​ശാ​ല, രാ​മ​ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, അ​ണി​യേ​രി ച​ന്ദ്ര​ൻ, കെ.​എ. ഷാ​ജി, കെ.​പി. പ്ര​ഭാ​ക​ര​ൻ, എം. ​ഭാ​സ്‌​ക​ര​ൻ മാ​സ്​​റ്റ​ർ, വി.​കെ. സു​രേ​ഷ് ബാ​ബു, പി.​എ​സ്. പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. നി​ര്യാ​ണ​ത്തി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ എം.​പി, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.

മൂ​ന്നു​ദി​വ​സം ദു:​ഖാ​ച​ര​ണം

ക​ണ്ണൂ​ർ: മു​ൻ ജി​ല്ല കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ൻ​റും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ യു. ​ബാ​ല​ച​ന്ദ്ര​മേ​നോ​െൻറ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സി​െൻറ മു​ഴു​വ​ൻ പൊ​തു​പ​രി​പാ​ടി​ക​ളും മൂ​ന്നു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വെ​ച്ച​ു.





Tags:    
News Summary - Congress leader U. Balachandra Menon has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.