ഇരിട്ടി: കരിക്കോട്ടക്കരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇവരുടെ കൂടെ താമസിച്ച മകൻ മാത്യുവിെൻറ ഭാര്യ എത്സിയെ (54) കരിക്കോട്ടക്കരി പൊലീസ് അറസ്റ്റ് ചെയ്തു. പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടിയെയാണ് (82) സ്വന്തം വീട്ടിൽ ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹത ഉള്ളതായി സംശയിക്കുന്നതിനാൽ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധ സംഘം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ എത്സി കുറ്റം സമ്മതിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം 6.30ഓടെയാണ് മറിയക്കുട്ടി വീട്ടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. മറിയക്കുട്ടിയോടൊപ്പം താമസിച്ചിരുന്ന മകൻ മാത്യു റബർ ടാപ്പിങ്ങിനുപോയ സമയത്തായിരുന്നു സംഭവം.
മറിയക്കുട്ടി നിരന്തരം വഴക്കുണ്ടാക്കുമെന്നും സംഭവം നടന്ന ദിവസവും ഇത്തരത്തിൽ വഴക്കുണ്ടാക്കിയിരുന്നുവെന്നും അതാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വഴക്കിനിടയിൽ എത്സി മറിയക്കുട്ടിയെ പിടിച്ചുതള്ളിയപ്പോൾ സമീപത്തെ കോൺക്രീറ്റ് കട്ടിള പടിയിൽ തലയടിച്ചു വീണു. വീഴ്ചയുടെ ആഘാതത്തിൽ തലപൊട്ടി ചോര ചീറ്റി. ഒരു കൈ ഒടിയുകയും ചെയ്തു. തുടർന്ന് നിലത്തു വീണുകിടന്ന മറിയക്കുട്ടിയെ തലമുടിക്കുത്തിനു പിടിച്ചു വലിച്ചു കട്ടിളപ്പടിയിൽ വീണ്ടും വീണ്ടും തല ഇടിപ്പിച്ചു. ഇതോടെ ചോര വാർന്നു മരണം സംഭവിക്കുകയായിരുന്നു.
വീടിനകത്ത് ഉമ്മറപ്പടിക്ക് സമീപം വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് പറഞ്ഞിരുന്നെങ്കിലും ചോദ്യം ചെയ്യലിൽ എത്സി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പരേതനായ തോമസാണ് മറിയക്കുട്ടിയുടെ ഭർത്താവ്. മക്കൾ: മാത്യു, മേരി, ടോമി, ബേബി, സലോമി, തങ്കച്ചൻ, സജി, സാൻറി. മരുമക്കൾ: എൽസി, ബേബി, മേരി, ലില്ലി, ഡെന്നി, സാലി, താഹിറ, സിൽവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.