ജനാർദനൻ

നാടുവിട്ടയാൾ 43 വർഷത്തിനുശേഷം വീടണഞ്ഞു; ആഹ്ലാദക്കണ്ണീരിൽ കുടുംബം

ഇരിട്ടി: ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതി ഓർമയിൽനിന്ന് മറവിയിലേക്ക് നീങ്ങുന്നതിനിടെ 43 വർഷത്തിനുശേഷമെത്തിയ ആറളത്തെ മലപ്പിലായി ജനാർദനനെ കൂടപ്പിറപ്പുകൾ നിറകണ്ണുകളോടെ സ്വീകരിച്ചു. 1979ലാണ് ജനാർദനൻ വീട്ടിൽനിന്ന് ഇറങ്ങിയത്. ഇനി കാണാനാകില്ലെന്ന് കരുതിയ ജനാർദനൻ വീട്ടിലെത്തിയപ്പോൾ കുടുംബങ്ങൾ ഉൾപ്പെടെ ഏറെ സന്തോഷത്തിലാണെന്ന് അനുജൻ പ്രഭാകരൻ പറഞ്ഞു.

ജനാർദനൻ വീട്ടിലെത്തിയ വിവരമറിഞ്ഞ് ബാല്യകാല സുഹൃത്തായ അബ്ദുല്ല കാണാനെത്തുകയും ഗതകാല സ്മരണകൾ അയവിറക്കി കെട്ടിപ്പുണർന്നത് കണ്ടുനിന്നവരെ സന്തോഷംകൊണ്ട് കണ്ണുനനയിച്ചു. ആറളത്തെ ഗോവിന്ദൻ -നാരായണി ദമ്പതികളുടെ മകനാണ് ജനാർദനൻ. ഇപ്പോൾ കാഞ്ചീപുരത്ത് ഭാര്യയും നാലുമക്കൾക്കുമൊപ്പം കഴിയുകയാണ്. വർഷങ്ങൾക്കുമുമ്പ് ഇരിട്ടിയിൽ വർക് ഷോപ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ് നാടുവിടുന്നത്. ബന്ധുക്കളെയും നാട്ടുകാരെയും കണ്ട ജനാർദനൻ ഭാര്യയെയും മക്കളെയും ഉൾപ്പെടെ കൂട്ടിക്കൊണ്ടുവരാൻ വീണ്ടും കാഞ്ചീപുരത്തേക്ക് തിരിച്ചു. മാതാപിതാക്കളുടെയും മൂന്ന് സഹോദരങ്ങളുടെയും വേർപാട് ജനാർദനന്റെ മനസ്സിൽ നീറുന്ന ഓർമയായി.

Tags:    
News Summary - He returned 43 years later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.