കുമാരട്ടേനൊപ്പം ജിമ്മി

കു​മാ​രേ​ട്ട​ന് സ്നേ​ഹ​ക്കൂട്ടായി ജി​മ്മി

ഇ​രി​ട്ടി: വാ​ർ​ധ​ക്യ​ത്തി​ൽ ഇ​ഴ​പി​രി​യാ​ത്ത സ്നേ​ഹ സൗ​ഹൃ​ദ​ത്തി​ന്‍റെ വേ​ദി​യാ​വു​ക​യാ​ണ് കോ​ളി​ക്ക​ട​വ് പ​ട്ടാ​ര​ത്തെ മൊ​ട്ട​മ്മ​ൽ കു​മാ​രേ​ട്ട​ന്റെ വീ​ട്. പ്രാ​യ​മാ​കു​മ്പോ​ൾ പ​ല​പ്പോ​ഴും മ​ക്ക​ൾ പോ​ലും തു​ണ​ക്കെ​ത്താ​ത്ത ഇ​ന്ന​ത്തെ കാ​ല​ത്ത് മ​ന​സ്സ​റി​ഞ്ഞു തു​ണ​ക്കെ​ത്തു​ക​യാ​ണ് ജി​മ്മി എ​ന്ന നാ​യ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ശൗ​ചാ​ല​യ​ത്തി​ന്റെ കു​ഴി​യി​ൽ ആ​രാ​ലോ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു പ​ട്ടി​ക്കു​ട്ടി​യാ​യി​രു​ന്നു ജി​മ്മി.

അ​തി​നെ ര​ക്ഷ​പ്പെ​ടു​ത്തി പാ​ലും ബി​സ്ക​റ്റും ന​ൽ​കി വ​ള​ർ​ത്തി​യ​പ്പോ​ൾ കു​മാ​രേ​ട്ട​ന്റെ ര​ക്ഷ​ക​നാ​യി ജി​മ്മി ഇ​ന്നും ഒ​പ്പ​മു​ണ്ട്. ഏ​താ​ണ്ട് മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് ഇ​രി​ട്ടി നേ​ര​മ്പോ​ക്കി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്തെ കൃ​ഷി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ജി​മ്മി​യെ കു​മാ​രേ​ട്ട​ൻ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കു​മാ​രേ​ട്ട​നെ വി​ട്ടെ​ങ്ങും പോ​കാ​ത്ത ജി​മ്മി നാ​ലു പ്രാ​വ​ശ്യ​മാ​ണ് പാ​മ്പ് ക​ടി​യേ​ൽ​ക്കാ​തെ അ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് കോ​ളി​ക്ക​ട​വ് പ​ട്ടാ​ര​ത്തി​ലു​ള്ള വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴും ഇ​വ​രു​ടെ സൗ​ഹൃ​ദം വ​ള​ർ​ന്നു പ​ന്ത​ലി​ക്കു​ക​യാ​യി​രു​ന്നു. വി​ളി​ച്ചാ​ൽ വി​ളി കേ​ൾ​ക്കും.

രാ​വി​ലെ കു​മാ​രേ​ട്ട​ന് വ​ടി​യു​മെ​ടു​ത്ത് കൊ​ടു​ത്ത് പാ​ലു വാ​ങ്ങാ​ൻ പാ​ത്ര​വു​മാ​യി അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പോ​കും. പ​റ​മ്പി​ൽ​നി​ന്ന് തേ​ങ്ങ കൊ​ണ്ടു​വ​രും. ചെ​രി​പ്പെ​ടു​ത്തു ന​ൽ​കാ​ൻ കു​മാ​രേ​ട്ട​ൻ പ​റ​ഞ്ഞാ​ൽ ചെ​രി​പ്പെ​ടു​ത്തു ന​ൽ​കും. വീ​ടി​ന്‍റെ താ​ക്കോ​ലാ​ണെ​ങ്കി​ൽ കൃ​ത്യ​മാ​യി എ​ടു​ത്തു ന​ൽ​കും. വി​ശ​ക്കു​മ്പോ​ൾ ഭ​ക്ഷ​ണ​ത്തി​നാ​യി പാ​ത്ര​മെ​ടു​ത്തു ന​ൽ​കും. ചി​ല അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​നും ജി​മ്മി മോ​ശ​മ​ല്ല. ആ​ളു​ക​ളെ ക​ണ്ടാ​ൽ ന​മ​സ്കാ​രം പ​റ​യും. എ​ന്തി​നേ​റെ പ​റ​യു​ന്നു ജി​മ്മി ഡാ​ൻ​സും ചെ​യ്യും. കു​റ​ച്ചു​നാ​ളു​ക​ൾ​ക്ക് മു​മ്പ് പേ​പ്പ​ട്ടി ക​ടി​യേ​റ്റ ജി​മ്മി ചി​കി​ത്സ​യി​ലൂ​ടെ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​തും. മി​ക​ച്ച ക​ർ​ഷ​ക​നാ​യ മൊ​ട്ട​മ്മ​ൽ കു​മാ​രേ​ട്ട​ന്റെ ഒ​രു കാ​വ​ൽ​ക്കാ​ര​ൻ കൂ​ടി​യാ​ണ് ജി​മ്മി.

Tags:    
News Summary - Jimmy and Kumarettan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.