ഇരിട്ടി: കാട്ടാന ആക്രമണത്തിൽകൊല്ലപ്പെട്ട വള്ളിത്തോട് പെരിങ്കരിയിലെ ജസ്റ്റിെൻറ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകീട്ടോടെ പെരിങ്കരിയിലെ വീട്ടിലെത്തിച്ചു. കോവിഡ് മാനദണ്ഡപ്രകാരം പൊതുദർശനത്തിനുശേഷം ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മൃതദേഹം പെരിങ്കരി സെൻറ് അൽഫോൻസ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ പള്ളിയിലേക്ക് ബൈക്കിൽ പോകുംവഴിയാണ് പെരിങ്കരിയിലെ ചെങ്ങഴശ്ശേരിയിൽ ജസ്റ്റിനെയും ഭാര്യ ജിനി ജസ്റ്റിനെയും മേലെ പെരിങ്കരിയിൽ കാട്ടാന ആക്രമിച്ചത്.സാരമായി പരിക്കേറ്റ ഇരുവരെയും ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജസ്റ്റിനെ രക്ഷിക്കാനായില്ല. ഭാര്യ ജിനി ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലെത്തിച്ച മൃതദേഹത്തിൽ മുൻ മന്ത്രി കെ.കെ. ശൈലജ എം.എൽ.എ, സണ്ണി ജോസഫ് എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി എന്നിവർ ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.