ക​രി​ന്ത​ളം- വ​യ​നാ​ട് 400കെ.​വി ലൈ​ൻ വ​ലി​ക്കു​ന്ന​തി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്റെ

ഭാ​ഗ​മാ​യി ഇ​രി​ട്ടി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ണ്ണി​ജോ​സ​ഫ് എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

കരിന്തളം-വയനാട് 400 കെ.വി ലൈൻ നഷ്ടപരിഹാര പാക്കേജ് കർമസമിതി തള്ളി; മന്ത്രിതല യോഗം വിളിക്കണമെന്ന് ആവശ്യം

ഇ​രി​ട്ടി: നി​ർ​ദി​ഷ്ട ക​രി​ന്ത​ളം- വ​യ​നാ​ട് 400 കെ.​വി. വൈ​ദ്യു​തി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ലം ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി കെ.​എ​സ്.​ഇ.​ബി മു​ന്നോ​ട്ടു​വെ​ച്ച വ്യ​വ​സ്ഥ​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ളും ക​ർ​മ​സ​മി​തി അം​ഗ​ങ്ങ​ളും സ്ഥ​ലം ഉ​ട​മ​ക​ളും ത​ള്ളി.

പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ ബു​ധ​നാ​ഴ്ച ഇ​രി​ട്ടി ഐ.​ബി യി​ൽ ചേ​ർ​ന്ന മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ലം ഉ​ട​മ​ക​ളും ക​ർ​മ്മ സ​മി​തി ഭാ​ര​വാ​ഹി​ക​ളും കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലും തീ​രു​മാ​ന​മാ​യി​ല്ല. വൈ​ദ്യു​തി മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ എം.​എ​ൽ.​എ​മാ​രു​മാ​യി ജി​ല്ല ക​ല​ക്ട​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്ന നി​ർ​ദേ​ശ​ത്തി​ന്റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ബു​ധ​നാ​ഴ്ച​ത്തെ യോ​ഗം.

വ​കു​പ്പ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലൈ​ൻ ക​ട​ന്നു പോ​കു​ന്ന നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ എം.​എ​ൽ.​എ​മാ​ർ ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ർ​മ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് വി​പു​ല​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്ത​ണ​മെ​ന്നും വി​പ​ണി വി​ല അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പാ​ക്കേ​ജി​ന് രൂ​പം ന​ൽ​ക​ണ​മെ​ന്നും ഇ​ന്ന​ല​ത്തെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച് തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​ത് വ​രെ ഭൂ​മി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് എം.​എ​ൽ.​എ​മാ​രാ​യ സ​ജീ​വ് ജോ​സ​ഫും സ​ണ്ണി​ജോ​സ​ഫും നി​ർ​ദേ​ശി​ച്ചു.

എ​ട​മ​ൺ കൊ​ച്ചി​യി​ലും മാ​ട​ക്ക​ത്ത​റ​യി​ലും ന​ട​പ്പാ​ക്കി​യ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് വ്യ​വ​സ്ഥ​ക​ൾ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. ഈ ​പാ​ക്കേ​ജ് കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

2015ൽ ​ന​ട​പ്പാ​ക്കി​യ പാ​ക്കേ​ജ് പ്ര​കാ​രം ട​വ​ർ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ത്തി​ന് ന്യാ​യ​വി​ല​യു​ടെ അ​ഞ്ച് ഇ​ര​ട്ടി​യു​ടെ 80 ശ​ത​മാ​ന​വും ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥ​ല​ത്തി​ന് ന്യാ​യ​വി​ല​യു​ടെ ര​ണ്ട് ഇ​ര​ട്ടി​യു​ടെ 15 ശ​ത​മാ​ന​വും 40ശ​ത​മാ​നം എ​സ്‌​ഗ്രേ​ഷ്യ​യും വി​ള ന​ഷ്ട​ത്തി​ന് സ്ഥി​തി വി​വ​ര വ​കു​പ്പി​ന്റെ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ചി​ട്ടു​ള്ള ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കു​മെ​ന്ന വ്യ​വ​സ്ഥ​യാ​ണ് അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​വ​ച്ച​ത്.

ന്യാ​യ​വി​ല നി​ർ​ണ​യം വ​ലി​യ പ​രാ​തി​യാ​യി നി​ല​നി​ൽ​ക്കെ, വി​പ​ണി വി​ല അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് അ​ല്ലാ​തെ മ​റ്റൊ​ന്നി​നും ത​യാ​റ​ല്ലെ​ന്ന് ഉ​ട​മ​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ ഗൂ​ഢ​നീ​ക്ക​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സ്ഥ​ല ഉ​ട​മ​ക​ളെ യ​ഥാ​ർ​ഥ വ​സ്തു​ത അ​റി​യി​ക്കു​ന്നി​ല്ലെ​ന്നും ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ണ്ടാ​യി.

യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ എം.​എ​ൽ.​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫും സ​ജീ​വ് ജോ​സ​ഫും കെ.​എ​സ്.​ഇ.​ബി​യോ​ട് അ​തൃ​പ്തി പ്ര​ക​ട​മാ​ക്കി. കു​റേ​ക്കൂ​ടി അ​നു​ഭ​വ​പൂ​ർ​വ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ സി.​വി. പ്ര​കാ​ശ​ൻ, ഇ​ര​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വേ​ലാ​യു​ധ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ലി​സി ജോ​സ​ഫ്, ജൂ​ബി​ലി ചാ​ക്കോ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ന്മാ​രാ​യ കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി കു​ന്നേ​ൽ.

പി .​ര​ജ​നി, സി .​ടി അ​നീ​ഷ്, ആ​ൻ​റ​ണി സെ​ബാ​സ്റ്റ്യ​ൻ, ആ​റ​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ജെ​സ്സി വാ​ഴ​പ്പ​ള്ളി , അ​യ്യ​ൻ​കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൻ മി​നി വി​ശ്വ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​രും ക​ർ​മ​സ​മി​തി പ്ര​തി​നി​ധി​ക​ളാ​യ ഫാ​ദ​ർ പ​യ​സ് പ​ടി​ഞ്ഞാ​റേ മു​റി​യി​ൽ, ടോ​മി ക​രു​വ​ഞ്ചാ​ൽ, കെ. ​എ ഫി​ലി​പ്പ്, ജോ​ർ​ജ് കി​ളി​യ​ന്ത​റ, പൈ​ലി വാ​ത്യാ​ട്ട്, ജോ​സ​ഫ് അ​ണി​യ​റ, ബെ​ന്നി പു​തി​യാ​മ്പ്രം.

ബെ​ന്നി പു​ത്ത​ൻ​പ​റ​മ്പി​ൽ, കെ.​എ​സ്.​ഇ.​ബി ട്രാ​ൻ​സ് ഗ്രി​ഡ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ എം. ​കൃ​ഷ്‌​ണേ​ന്ദു, അ​സി​സ്റ്റ​ൻ​റ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ പി.​ബി. അ​മ​ർ​നാ​ഥ്, ടി. ​പി. ഷ​ഹ​ന ഷാ​ഹു​ൽ, അ​സി​സ്റ്റ​ൻ​റ് എ​ൻ​ജി​നീ​യ​ർ എം .​അ​ബ്ദു​ൽ കൈ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Karinthalam-Wayanad 400 KV Line Compensation Package Rejected by Karma Samiti-Demand to call a ministerial meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.