representational image

ഇ​രി​ട്ടി: ക​രി​ന്ത​ളം -വ​യ​നാ​ട് 400 കെ.​വി ലൈ​ൻ വ​ലി​ക്കു​ന്ന​തി​ലെ പ്ര​തി​സ​ന്ധി തീ​ർ​ക്കാ​ൻ പ്ര​ത്യേ​ക ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി.

പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കാ​തെ ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ജ​ന​കീ​യ ക​ർ​മ​സ​മി​തി ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ​യാ​ണ് ലൈ​ൻ വ​ലി പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ളും ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ എം.​എ​ൽ.​എ​മാ​രും വ​കു​പ്പ് മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ക​ർ​മ​സ​മി​തി മു​ന്നോ​ട്ടു വെ​ച്ച നി​ർ​ദേ​ശം പ​ഠി​ച്ച് പ്ര​ത്യേ​ക ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജി​ന് ഒ​രാ​ഴ്ച്ച​ക്കു​ള്ളി​ൽ രൂ​പം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

വൈ​ദ്യു​തി വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ ത​ല​ത്തി​ൽ ഇ​തി​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഓ​രോ പ്ര​ദേ​ശ​ത്തി​ന്റെ​യും സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കാ​ൻ ജി​ല്ല ക​ല​ക്ട​ർ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ നി​ന്നും ക​ർ​മ​സ​മ​ിതി ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നും നി​ർ​ദേ​ശം സ്വീ​ക​രി​ച്ചു തു​ട​ങ്ങി.

പേ​രാ​വൂ​ർ, ഇ​രി​ക്കൂ​ർ, ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം ത​ല​ത്തി​ൽ രൂ​പ​പ്പെ​ടു​ത്തേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച ജി​ല്ല ക​ല​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എം.​എ​ൽ.​എ​ൽ​മാ​രാ​യ സ​ണ്ണി​ജോ​സ​ഫും സ​ജീ​വ് ജോ​സ​ഫും നേ​രി​ട്ടും ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ർ എം.​എ​ൽ.​എ​മാ​രു​ടെ പ്ര​തി​നി​ധി​ക​ൾ ഓ​ൺ ലൈ​നാ​യും പ​ങ്കെ​ടു​ത്തു.

കെ.​എ​സ്.​ഇ.​ബി ഹൈ​ടെ​ക് ലൈ​ൻ വ​ലി​ക്കു​ന്ന​തി​ന് ഇ​ട​മ​ൺ കൊ​ച്ചി, മാ​ട​ക്ക​ത്ത​റ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ പാ​ക്കേ​ജ് ക​രി​ന്ത​ളം - വ​യ​നാ​ട് പ​ദ്ധ​തി​ക്കും ന​ട​പ്പാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഈ ​പാ​ക്കേ​ജ് പ്ര​കാ​രം ട​വ​ർ സ്ഥാ​പി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​മി​യു​ടെ ന്യാ​യ വി​ല​യു​ടെ അ​ഞ്ചി​ര​ട്ടി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കും.

ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ട​ര സെ​ന്റ് പ്ര​കാ​രം ന്യാ​യ വി​ല ക​ണ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ഇ​ത് ക​ർ​മ​സ​മ​തി ഭാ​ര​വാ​ഹി​ക​ൾ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും സ്വീ​കാ​ര്യ​മാ​യി​ല്ല. ലൈ​ൻ ഉ​യ​രം അ​നു​സ​രി​ച്ച് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ൽ ഏ​റ്റ​ക്കു​റ​ച്ച​ാലു​ക​ൾ വ​രു​ത്താ​നു​ള്ള നി​ർ​ദേ​ശ​വും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

ലൈ​ൻ ക​ട​ന്നു പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ള​ക​ൾ​ക്കു​ണ്ടാ​കു​ന്ന ഉ​ണ്ടാ​കു​ന്ന ന​ഷ്ടം പ്ര​ത്യേ​ക​മാ​യും ക​ണ​ക്കാ​ക്കും. ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ബു​ധ​നാ​ഴ്ച ഇ​രി​ട്ടി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ർ​മ​സ​മ​തി ഭാ​ര​വാ​ഹി​ക​ൾ, ത​ഹ​സി​ൽ​ദാ​ർ, വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ യോ​ഗം ചേ​രും.

Tags:    
News Summary - Karinthalam - Wayanad 400 KV line-Special compensation package may be announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.